തുടർക്കഥയാകുന്ന മുതലപ്പൊഴി അപകട മരണങ്ങളിൽ പ്രതിഷേധിച്ചുകൊണ്ട് മത്സ്യതൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക്. സമര പരിപാടികൾക്ക് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായാണ് ഇന്ന് മത്സ്യതൊഴിലാളികളുടെ നേതൃത്വത്തിൽ ഹാർബറിൽ ആലോചന യോഗം കൂടിയത്.
താങ്ങുവല വള്ളക്കാരും, കൊല്ലിവള്ളക്കാരുടെയും ഇരുകരയിലേയും തൊഴിലാളികളുടെ നേതൃത്വത്തിൽ പെരുമാതുറ ലേലപ്പുരയിലാണ് ആലോചനായോഗം ചേർന്നത്.
സമര സമിതി ഭർവാഹികളായി സുലൈൻമാൻ (ചെയർമാൻ) ബിജു (കൺവീനർ) ട്രഷറർ ജിബിൻ, വൈസ് ചെയർമാൻ എം എച്ച് സലിം, സജീബ് സൈനുദ്ദീൻ, ജോയിൻ്റ് കൺവീനർ ഷാക്കിർ സലീം, ജഹാംഗീർ ഷാഹുൽ ഹമീദ്, എക്സിക്യൂട്ടീവ് അംഗങ്ങളായി ജെയിംസ്, റോബിൻ, ജോഷി, എഫ്.കെ സുധീർ, ഷലോൻ രാജു, ഐ കെ ഷാജി, അബുബക്കർ,
നൗഷാദ് തുടങ്ങിയവരെ തിരഞ്ഞെടുത്തു.
ആലോചനാ യോഗത്തിൽ മുഴുവൻ തൊഴിലാളികളെയും പങ്കെടുപ്പിച്ച് തിങ്കളാഴ്ച രാവിലെ 9 : 30 ന് അസിഡൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസ് ഉപരോധം സംഘടിപ്പിക്കുവാവും സമര സമിതി തീരുമാനം കൈകൊണ്ടു.
ഒരു വള്ളത്തിൽ നിന്നും 20 തൊഴിലാളികൾ വീതം പങ്കെടുപ്പിക്കണമെന്നും ഈ ദിവസം ഹാർബറുകളിൽ തൊഴിലാളികൾ പണിമുടക്കണമെന്നും സമര സമിതി ആഹ്വാനം ചെയ്തു.

