പ്രശസ്ത കാഥികൻ അഞ്ചുതെങ്ങ് കായിക്കര ബിബിൻ ചന്ദ്രപാലിന്റെ മരുമകൻ കൊല്ലത്ത് കടലിൽ മുങ്ങി മരിച്ചു. കൊല്ലം പെരുംകുളം നഗർ ജെകെ നിവാസിൽ അമൽ ദേവ് (31) ആണ് മരണപ്പെട്ടത്.
കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. കൊല്ലം മെഡിട്രീന ഹോസ്പിറ്റലിൽ സ്റ്റാഫ് നേഴ്സായി ജോലി നോക്കിയിരുന്ന അമൽ സുഹൃത്തിന്റെ വീട്ടിലെത്തി മടങ്ങും വഴി കൊല്ലം ബീച്ചിൽ പോകുകയും ഇവിടെവച്ച് അപകടം സംഭവിക്കുകയുമായിരുന്നു.
തുടർന്ന്, വിവരം പോലീസിൽ അറിയിക്കുകയും കൊല്ലം ഈസ്റ്റ് പോലീസിന്റെ നേതൃത്വത്തിൽ രാത്രി വൈകിയും കടലിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. തുടർന്ന് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ മൃതദേഹം കടലിൽ കണ്ടെത്തുകയായിരുന്നു.
പോലീസ് നടപടി ക്രമങ്ങൾക്ക് ശേഷം മൃതദേഹം കൊല്ലം ജനറൽ ആശുപത്രിയി മോർച്ചറിയിലേക്ക് മാറ്റി.
പോസ്റ്റ് മോർട്ടം നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
ഭാര്യ ഡാലിയ, മകൻ ദ്രുവ് (ആറു മാസം)