കായിക്കര പ്രവാസി കൂട്ടായ്മ 2023-24 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു.
2023 ഏപ്രിൽ 4 ഞായറാഴ്ച പ്രവാസി ഓഫീസിൽ വച്ച് പ്രിസയിഡിഗ് ഓഫീസർമാരായ സാനുവിന്റെയും കുഞ്ചുവിന്റെയു സാനിധ്യത്തിലാണ് 2023-24 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തത്.
തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ, പ്രസിഡന്റായി സുഭാഷ് ( ഉണ്ണി) നല്ലാതിട്ടയെയും സെക്രട്ടറിയായി ബിജു എം (പട്ടാളം) നേയും വീണ്ടും തെരഞ്ഞെടുത്തു.
ട്രഷറർ പ്രകാശ് ( പൊടിയൻ) ജോയിന്റ് ട്രഷർ ബാബു വാഴവിള, വൈസ് പ്രസിഡന്റ് ഗോപകുമാർ ഗോപി ജോയിന്റ് സെക്രട്ടറി സുനി മണക്കാട് ഭരണ സമിതി അംഗം പ്രസാദ് (റേഷൻ കട) എന്നിവരെ തിരഞ്ഞെടുത്തു.

