മുന്‍ മുഖ്യമന്ത്രി എ കെ ആന്റണിയുടെ മകനും കോണ്‍ഗ്രസിന്റെ മുന്‍ ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനറുമായ അനില്‍ ആന്റണി ബിജെ പിയിലേക്ക്.
അനില്‍ ആന്റണി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനൊപ്പം ബി ജെ പി ആസ്ഥാനത്തെത്തിയിട്ടുണ്ട്. അല്‍പസമയത്തിനകം പാര്‍ട്ടി അംഗത്വമെടുക്കുമെന്നാണ് സൂചന. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമതല ബിജെപി അനില്‍ ആന്റണിക്ക് നല്‍കിയേക്കും.
കുറച്ചുനാളായി മകനുമായി രാഷ്ട്രീയം സംസാരിക്കാറില്ലെന്ന് എ കെ ആന്റണി പ്രതികരിച്ചു. അദ്ദേഹം അഞ്ചരയ്‌ക്ക് വാര്‍ത്താ സമ്മേളനം നടത്തും. കഴിഞ്ഞ ജനുവരിയില്‍ എ.ഐ.സി.സിയുടെയും കെ.പി.സി.സിയുടെയും ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ പദവികളില്‍ നിന്ന് അനില്‍ ആന്റണി ഒഴിഞ്ഞിരുന്നു. സംസ്ഥാനത്തെ പ്രധാന കോണ്‍ഗ്രസ് നേതാക്കളെല്ലാം രംഗത്തെത്തിയതോടെയാണ് അദ്ദേഹം പാര്‍ട്ടി പദവികളൊഴിഞ്ഞത്.

