Thursday, August 29, 2024
HomeANCHUTHENGUഅഞ്ചുതെങ്ങ് മുതലപ്പൊഴിയിലേത് വൻ അപകടമെന്ന് സൂചന.

അഞ്ചുതെങ്ങ് മുതലപ്പൊഴിയിലേത് വൻ അപകടമെന്ന് സൂചന.

ഇന്ന് ഉച്ചയോടെ മുതലപൊഴിയിൽ മത്സ്യ ബന്ധന യാനം മറിഞ്ഞുണ്ടായത് വൻ അപകടമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്‌.

മുതലപ്പൊഴിയിൽ നിന്നും മത്സ്യബന്ധനത്തിനായി പുറപ്പെട്ട സഫ മർവ എന്ന വള്ളത്തിൽ മത്സ്യബന്ധനടത്തിന് പോയ ഇരുപത്തിരണ്ടോളം പേരാണ് ആപകടത്തിൽ പെട്ടതെന്നാണ് ലഭിയ്ക്കുന്ന ആദ്യ സൂചന.

എന്നാൽ ഈ റിപ്പോർട്ട്‌കൾക്ക് സ്ഥിരീകരണം ഉണ്ടായിട്ടില്ല.
അപകടകാരണവും വ്യക്തമല്ല, ഇന്ന് ഉച്ചയോടെ തീരദേശത്ത് അപ്രതീക്ഷിത കാലാവസ്ഥാ മാറ്റം ഉണ്ടാകുകയും ശക്തമായ കാറ്റ് അനുഭവപ്പെട്ടതായും തീരദേശവാസികൾ പറയുന്നുണ്ട്. ഇതാണോ അപകടകാരണമെന്നത് വ്യക്തമല്ല.

ഇതിനോടകം രണ്ടോളം ആംബുലൻസ്കളിലായി രക്ഷാപ്രവർത്തനത്തിലൂടെ കരയ്ക്ക് എത്തിച്ചവരെ ആശുപത്രിയിലേക്ക് എത്തിച്ചിട്ടുണ്ട്. ബാക്കി ഉള്ളവർക്കായി മറൈൻ എംഫോസ്‌മെന്റിന്റയും നാട്ടുകാരുടെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം ഇപ്പോഴും തിരച്ചിൽ തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES