Monday, August 26, 2024
HomeANCHUTHENGUമുതലപ്പൊഴി അഴിമുഖചാലിലെ മണൽനീക്കത്തിൽ പുരോഗതിയില്ല : അദാനിഗ്രൂപ്പിനെ പഴിചാരി സർക്കാർ.

മുതലപ്പൊഴി അഴിമുഖചാലിലെ മണൽനീക്കത്തിൽ പുരോഗതിയില്ല : അദാനിഗ്രൂപ്പിനെ പഴിചാരി സർക്കാർ.

മുതലപ്പൊഴിയിൽ
മണൽ നീക്കം ആരംഭിച്ച് മാസങ്ങൾ പിന്നിടുമ്പോഴും പ്രവർത്തികളിൽ പുരോഗതിയില്ല. ഇത് കരാർ കമ്പനിയുടെ അനാസ്ഥയാണെന്നാണ് സർക്കാരിന്റെ വാദം.

മണൽ തിട്ട രൂപപ്പെട്ടുണ്ടാകുന്ന ശക്തമായ തിരയിലും ചുഴിയിലും പ്പെട്ടാണ് മത്സ്യബന്ധന വള്ളങ്ങൾ അപകടത്തിൽപ്പെടുന്നത്. മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ചുള്ള മണൽ നീക്കത്തിന് വേഗത പോരന്ന പരാതി നേരത്തെ തന്നെ മത്സ്യത്തൊഴിലാളികൾ ഉയർത്തിയിരുന്നു.
ഡ്രഡ്ജറെത്തിച്ച്
മണൽ നീക്കം വേഗത്തിലാക്കണമെന്ന ആവശ്യത്തിലും നിസ്സംഗത തുടരുകയാണ്.

തെക്കേ പുലിമുട്ട് പൊളിച്ച് വാർഫ് നിർമ്മിച്ച ഭാഗത്ത് പുലിമുട്ട് പുനർ നിർമ്മിക്കുമെന്ന പ്രഖ്യാപനവും ഇതുവരെയും നടപ്പായില്ല .
മണ്ണ് മാന്തിയിലൂടെ
കോരിയെടുക്കുന്നതിന്റെ ഇരട്ടിയായി
അഴിമുഖത്തേക്ക് മണൽ ഒഴുക്ക് തുടരുകയാണ്. കൂടാതെ, പ്രതികൂല കാലവസ്ഥയും ഇടയ്ക്കിടെ യന്ത്രതകരാറിനാൽ പ്രവർത്തനം നിർത്തി വെക്കുന്നതും പ്രതിസന്ധിയ്ക്ക് കാരണമാകുന്നതായാണ് കരാർ കമ്പനി പറയുന്നത്.

തെക്കേ പുലിമുട്ട് ഭാഗത്ത്
അഴിമുഖത്തിന് സമാന്തരമായി നിലവിൽ
വലിയ തോതിൽ
മണൽക്കൂന രൂപപ്പെട്ടിട്ടുണ്ട്. അഴിമുഖത്ത് രണ്ട് മീറ്റർ ആഴം പോലും നിലവില്ലെന്നും മത്സ്യതൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു. കവാടത്തിൽ
6 മീറ്റർ താഴ്ചയിൽ 400 മീറ്റർ നീളത്തിൽ മണ്ണ് നീക്കിയാൽ മാത്രമെ വള്ളങ്ങൾക്ക് സുഗമമായി കടന്നുപോകാനാകൂ.
ഏപ്രിൽ മാസത്തിൽ അദാനി കമ്പനിയുടെ കരാർ കാലവധി അവസാനിച്ചെങ്കിലും
പൊഴി അപകടമുക്തമാക്കുന്ന പ്രവർത്തനങ്ങൾക്കായി
കാലാവധി രണ്ടു മാസം കുടി സർക്കാർ നീട്ടി നൽകുകയായിരുന്നു.

ഓരോ തവണ അപകട മരണങ്ങൾ സംഭവിക്കുമ്പോൾ മണൽ നീക്കം വേഗത്തിലാക്കുവാൻ അടിയന്തര നടപടികൾ ചർച്ച ചെയ്യുവാൻ വകുപ്പ് മന്ത്രിയുടെ ഓഫീസിൽ അദാനി ഗ്രൂപ്പും ഹാർബർ ഉദ്യോഗസ്ഥരും ചർച്ചകൾ നടത്തി പുതിയ പ്രഖ്യാപനങ്ങളും വാഗ്ധാനങ്ങളും നടത്തുമെങ്കിലും ഇവയൊന്നും നടപ്പിലാകാറില്ല.

അദാനി ഗ്രൂപ്പിന്റെ പ്രവർത്തികളിൽ പാളിച്ചകൾ ഉണ്ടെങ്കിൽ പിന്നെ എന്തിനാണ് വീണ്ടും വീണ്ടും ഈ കമ്പനിക്ക് തന്നെ കരാറു നീട്ടി നൽകുന്നതെന്ന ചോദ്യമാണ് മത്സ്യത്തൊഴിലാളികൾ ഉന്നയിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES