കിളിമാനൂർ എക്സൈസ് ഓഫീസിലെ ഉദ്യോഗസ്ഥനും അഞ്ചൽ കോട്ടുക്കൽ സ്വദേശിയുമായ അഖിലാണ് പിടിയിലായത്. തഴമേൽ സ്വദേശി ഫൈസൽ, ഏരൂർ സ്വദേശി അൽത്താഫ് എന്നിവരാണ് മറ്റു പ്രതികൾ . ഇവരിൽ നിന്നും 20 ഗ്രാം MDMA യും 58 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. കൊല്ലം ഡാൻസാഫ് ടീമും അഞ്ചൽ പോലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

