ഉൾനാടൻ ജലഗതാഗതത്തിന്റെ
ഭാഗമായി അഞ്ചുതെങ്ങ് കായിക്കര കടവിൽ ബോട്ട് ജെട്ടിയുടെ നിർമ്മാണം പ്രവർത്തികൾ പുരോഗമിക്കുന്നു.
ജലപാത നിര്‍മ്മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് വിവിധ ഏജന്‍സികള്‍ക്ക് പ്രവൃത്തി വിഭജിച്ചു നൽകിയിരുന്നു. പദ്ധതിയുടെ ഭാഗമായി വര്‍ക്കലയില്‍ ടണല്‍ നിര്‍മ്മിക്കുന്നുണ്ട്. വര്‍ക്കല ടണലിന് 12 മീറ്റര്‍ വീതിയും 7 മീറ്റര്‍ ഉയരവുമാണ് ഉണ്ടാകുക.
നിലവിലുളള ജലപാതകള്‍ ഗതാഗതയോഗ്യമാക്കുകയും പരസ്പരം ബന്ധിപ്പിക്കാന്‍ പുതിയ കനാലുകള്‍ നിര്‍മ്മിക്കുവാനുള്ള നടപടികളും നടന്നുവരികയാണ്.
കോവളം മുതൽ വർക്കല കനാൽ വികസനവുമായി ബന്ധപ്പെട്ട് കുടിയൊഴിപ്പിക്കേണ്ടിവരുന്ന 1275 കുടുംബങ്ങളുടെ പുനരധിവാസത്തിന് കിഫ്ബി ധനസഹായത്തോടെ 247.20 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്.
പദ്ധതിയുടെ ഭാഗമായി കൊല്ലം–കോഴിക്കോട് 328 കിലോമീറ്റർ വരുന്ന സെക്ടറിൽ കൊല്ലം മുതൽ കോട്ടപ്പുറം വരെ 166 കിലോമീറ്റർ ദേശീയ ജലപാതാ നിലവാരത്തിൽ ഗതാഗതയോഗ്യമാക്കിയിരുന്നു.




