കേരള ടൂറിസം വകുപ്പ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും അഞ്ചുതെങ്ങ് ജലോത്സവ ട്രസ്റ്റും സംയുക്തമായി സംഘടിപ്പിക്കുന്ന അഞ്ചുതെങ്ങ് ജലോത്സവം ടൂറിസം വാരാഘോഷത്തിന് ഇന്നുമുതൽ തുടക്കമാകും.
ഇന്ന് രാവിലെ (തിങ്കൾ) 10 മണിയ്ക്ക് അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പതാകഉയർത്തി പരിപാടികൾക്ക് ആരംഭം കുറിയ്ക്കും.
വൈകുന്നേരം 6:30 ന് ആറ്റിങ്ങൽ എംഎൽഎ ഒ എസ് അംബിക ഉത്രാടസദ്യ – ഉൽഘാടന സമ്മേളനം ഉൽഘാടനം ചെയ്യും.
29, 30, 31, സെപ്തംബർ ഒന്നുവരെ തുടരും. സംസ്ഥാനതല മലയാളി മങ്ക മത്സരം, കയാക്കിങ് പ്രദർശനം, നാടകം, ഗാനമേള, കഥാപ്രസംഗം, മ്യൂസിക് ഫ്യൂഷൻ, പ്രഭാഷ ണം, ആദരിക്കൽ തുടങ്ങിയ പരിപാടികൾ ജലോത്സവ ത്തോടനുബന്ധിച്ച് നടക്കും.

