Thursday, August 29, 2024
HomeKERALAഇന്ന് അത്തം : ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പൂവിളികളുമായ് ഇന്ന് മുതല്‍ പത്ത് നാള്‍.

ഇന്ന് അത്തം : ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പൂവിളികളുമായ് ഇന്ന് മുതല്‍ പത്ത് നാള്‍.

ഇന്ന് അത്തം ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പൂവിളികളുമായ് ഇന്ന് മുതല്‍ പത്ത് നാള്‍.

മുക്കൂറ്റിയും കാക്കപ്പൂവും തുമ്പപ്പൂവും പറമ്പ്കളില്‍ ഇന്നില്ല. കാട്ടിലും മേട്ടിലും നടന്നു ശേഖരിച്ച പൂക്കളുടെ കാലം ഓര്‍മ്മയില്‍ ആണ്. ചാണകം മെഴുകി പൂക്കളം ഇടുന്ന രീതി നന്നേ കുറഞ്ഞുവെങ്കിലും സ്‌നേഹത്തിന്റെ കളങ്ങളിലേക്ക് പല വര്‍ണ്ണത്തിലുള്ള പൂക്കള്‍ ഇങ്ങനെ നിറയുന്നുണ്ട്.

കഥകളി, വള്ളംകളി, ദേവരൂപങ്ങള്‍ എന്നിവ വരും ദിവസങ്ങളില്‍ പൂക്കളങ്ങള്‍ക്ക് ഡിസൈനുകളാകും. ചിങ്ങം അത്തം നാളില്‍ ആരംഭിക്കുന്ന ഓണാഘോഷം തിരുവോണത്തിന് ശേഷം ചതയം വരെ നീളും. ഓണക്കോടി വാങ്ങിയും സദ്യ ഒരുക്കിയും കൂട്ടായ്മയുടെയും സന്തോഷത്തിന്റെയും പത്തു നാളുകള്‍ ആണ് ഇനി മലയാളിക്ക് വരാനിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES