Thursday, August 29, 2024
HomeOBITUARYവെട്ടൂർ സ്വദേശിയായ നേഴ്സിങ്ങ് വിദ്യാർത്ഥിയുൾപ്പെടെ രണ്ട് പേർ കോട്ടയത്ത് മുങ്ങിമരിച്ചു.

വെട്ടൂർ സ്വദേശിയായ നേഴ്സിങ്ങ് വിദ്യാർത്ഥിയുൾപ്പെടെ രണ്ട് പേർ കോട്ടയത്ത് മുങ്ങിമരിച്ചു.

വർക്കല വെട്ടൂർ സ്വദേശിയായ നേഴ്സിങ്ങ് വിദ്യാർത്ഥിയുൾപ്പെടെ രണ്ടുപേർ കോട്ടയത്ത് മുങ്ങിമരിച്ചു. വെട്ടൂർ അമ്മൻനട വിളയിൽവീട്ടിൽ ബാബു, ഷീബ ദമ്പതികളുടെ മകൻ വചൻ ബാബു (21) കരുനാഗപ്പള്ളി സ്വദേശി അജ്മൽ (21) എന്നിവരാണ് ആറിൽ കുളിയിക്കുന്നതിനിടെ മുങ്ങിമരിച്ചത്.

അപകടത്തിൽപെട്ട് കാൽ ഒടിഞ്ഞു കിടക്കുന്ന സഹപാഠി പാദുവ ചരുവി‍ൽ ഡോണയുടെ വീട്ടിൽ സന്ദർശനത്തിന് എത്തിയതായിരുന്നു കൂട്ടുകാരായ 4 അംഗ സംഘം. സഹപാഠികളായ കൊട്ടാരക്കര സ്വദേശി അഹമ്മദ് (21), കരുനാഗപ്പള്ളി സ്വദേശി അൻസിൽ (19) എന്നിവരാണ് ഒപ്പമുണ്ടായിരുന്നത്.

വീടിന്റെ ഒരു കിലോമീറ്റർ അകലെയുള്ള പന്നഗം തോട് സന്ദർശിക്കാനായി തിരിച്ച ഇവർ മുടപ്പാല കടവ് ഭാഗത്താണ് എത്തിയത്. ചെക്ക്ഡാമിന്റെ കൽക്കെട്ടിലൂടെ ചെറിയ വെള്ളച്ചാട്ടം ഉള്ള തോടിന്റെ ഭാഗമാണിവിടം. വെള്ളത്തിൽ ഇറങ്ങി കുറേനേരം കളിച്ചിരുന്ന അജ്മലും വജനും തോടിന്റെ കയത്തിലേക്കു മുങ്ങി താഴുകയായിരുന്നു. വെള്ളത്തിനടിയിലേക്കു പോയവർ കുറച്ചു നേരം ആയിട്ടും ഉയർന്നു വരാത്തതിനെത്തുടർന്നു കരയിലുണ്ടായിരുന്ന സുഹൃത്തുക്കൾ നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.

അയർക്കുന്നം പൊലീസും പാമ്പാടിയിൽനിന്നു അഗ്നിരക്ഷാസേനയും ഉടൻ സ്ഥലത്ത് എത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. അഗ്നിരക്ഷാസേനയുടെ നേതൃത്വത്തി‍ൽ 4 ആൾ താഴ്ചയുള്ള കയത്തിൽ നിന്നാണ് ഇരുവരെയും ഉയർത്തിയെടുത്തത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES