Wednesday, August 21, 2024
HomeCHIRAYINKEEZHUശ്രീശാർക്കര ദേവി റസിഡൻസ് അസോസിയേഷന്‍റെ പൊതുസമ്മേളനവും വാർഷികാഘോഷവും കേന്ദ്രമന്ത്രി വി മുരളീധരൻ ഉദ്ഘാടനം ചെയ്തു.

ശ്രീശാർക്കര ദേവി റസിഡൻസ് അസോസിയേഷന്‍റെ പൊതുസമ്മേളനവും വാർഷികാഘോഷവും കേന്ദ്രമന്ത്രി വി മുരളീധരൻ ഉദ്ഘാടനം ചെയ്തു.

ചിറയിൻകീഴ് ശ്രീശാർക്കര ദേവി റസിഡൻസ് അസോസിയേഷന്‍റെ പൊതുസമ്മേളനവും വാർഷികാഘോഷവും കേന്ദ്രമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്തു.
പുതിയകാലത്ത് കൂട്ടുകുടുംബങ്ങളുടെ സ്ഥാനത്താണ് റസിഡൻസ് അസോസിയേഷനുകളെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.
കുട്ടികളെ നശിപ്പിക്കുന്ന ലഹരി മാഫിയയുടെ നീക്കത്തിനെതിരെ ജാഗ്രത പാലിക്കാന്‍ റസിഡന്‍റ്സ് അസോസിയേഷനുകള്‍ തയാറാവണം. കുട്ടികൾ നിർബന്ധമായും പരിചയിക്കേണ്ട ലൈഫ് സ്‌കിലുകളെക്കുറിച്ച് അവരെ ബോധ്യപ്പെടുത്തണം. അതിനായുള്ള കേന്ദ്ര പദ്ധതികളും മന്ത്രി വിശദീകരിച്ചു.
റസിഡൻസ് അസോസിയേഷനുകളുടെ പ്രസക്തി വർധിച്ചുവരുന്ന മാതൃകപരമായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്ന അസോസിയേഷനെ മന്ത്രി അനുമോദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES