Friday, August 23, 2024
HomeKERALAതിരുവനന്തപുരം - മംഗളൂരു പാതയിൽ 'വന്ദേഭാരത് ' എത്തുന്നു : പാതകള്‍ ബലപ്പെടുത്തുന്ന ജോലികള്‍ക്ക് തുടക്കമായി.

തിരുവനന്തപുരം – മംഗളൂരു പാതയിൽ ‘വന്ദേഭാരത് ‘ എത്തുന്നു : പാതകള്‍ ബലപ്പെടുത്തുന്ന ജോലികള്‍ക്ക് തുടക്കമായി.

തിരുവനന്തപുരം – മംഗളൂരു പാതയിൽ ‘വന്ദേഭാരത് ‘ എത്തുന്നു, ഇതിന്റെ ആദ്യഘട്ടമായുള്ള പാതകള്‍ ബലപ്പെടുത്തുന്ന ജോലികള്‍ക്ക് തുടക്കമായി.
തിരുവനന്തപുരം – മംഗളൂരു പാതയിലാകും സര്‍വീസ് നടത്തുക.

ഈ ട്രെയ്നിന്റെ വേഗത മണിക്കൂറില്‍ 180 കിലോമീറ്റര്‍ ആണെങ്കിലും, ഇതിന്റെ കുറഞ്ഞ വേഗതയായ മണിക്കൂറില്‍ 130 എന്ന നിലയില്‍ സര്‍വീസ് നടത്താന്‍ ട്രാക്കുകള്‍ ബലപ്പെടുത്തുന്ന ജോലികള്‍ നടത്തുകയാണ്.

തിരുവനന്തപുരം കൊച്ചുവേളിയില്‍ നിന്ന് ആരംഭിക്കാനാണ് ഇപ്പോള്‍ ആലോചന. എന്നാല്‍, എംപിമാരും എംഎല്‍എമാരും ഉന്നത ഉദ്യോഗസ്ഥരും സ്ഥിരം ദീര്‍ഘദൂര യാത്രികരുമൊക്കെ തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് വന്ദേഭാരത് പുറപ്പെടണമെന്നാണ് താത്പര്യപ്പെടുന്നത്.

ഇന്നലെ മുംബൈയില്‍ നിന്ന് സോളാപുരിലേക്കും സായ്നഗര്‍ ഷിര്‍ദിയിലേക്കും രണ്ടു വന്ദേഭാരത് ട്രെയ്നുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഒഫ് ചെയ്തിരുന്നു. ഇതോടെ രാജ്യത്ത് സര്‍വീസ് നടത്തുന്ന വന്ദേഭാരതുകളുടെ എണ്ണം പത്തായി.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES