Sunday, September 1, 2024
HomeAATINGALആറ്റിങ്ങൽ സബ് ജയിലിന് പുതുതായി വാങ്ങിയ ആംബുലൻസ് ഫ്ലാഗ് ഓഫ്‌ ചെയ്തു.

ആറ്റിങ്ങൽ സബ് ജയിലിന് പുതുതായി വാങ്ങിയ ആംബുലൻസ് ഫ്ലാഗ് ഓഫ്‌ ചെയ്തു.

ആറ്റിങ്ങൽ സബ് ജയിലിലെ അന്തേവാസികളെ ആശുപത്രിയിൽ കൊണ്ട് പോയി ചികിത്സ ലഭ്യമാക്കുന്നതിന് ഒ.എസ്. അംബിക എം.എൽ എയുടെ ആസ്ഥിവികസന ഫണ്ടിൽ നിന്നും അനുവദിച്ച തുക ഉപയോഗിച്ച് ആധുനിക സജ്ജീകരണങ്ങളോടു കൂടി വാങ്ങിയ ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് കർമ്മം എംഎൽഎ ഒ.എസ്. അംബിക നിർവഹിച്ചു.

ജയിലാസ്ഥാനകാര്യാലയം ഡിഐജി വിനോദ് കുമാർ എം അധ്യക്ഷത വഹിച്ച ചടങ്ങിൽ സൂപ്രണ്ട് ഡി. അജയകുമാർ സ്വാഗതം ആശംസിച്ചു. ആറ്റിങ്ങൽ നഗരസഭ ചെയർപേർസൺ എസ് കുമാരി മുഖ്യ അതിഥി ആയിരുന്നു. തിരുവനന്തപുരം ജില്ലാ ജയിൽ സൂപ്രണ്ട് ബിനോദ് ജോർജ്ജ്, സംഘടനാ പ്രതിനിധികളായ എസ്. രവീന്ദ്രൻ, പ്രദീപ് പി ആർ തുടങ്ങിയവർ സംസാരിച്ചു. ആറ്റിങ്ങൽ ജയിൽ അങ്കണത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ ഡെപ്യൂട്ടി പ്രിസൺ ഓഫിസർ പ്രബീഷ്. പി നന്ദിയും രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES