വേളാങ്കണ്ണി പെരുന്നാളിനോടനുബന്ധിച്ച് ആഗസ്റ്റ് 17, 24, 31 സെപ്തംബര്‍ 1 എന്നീ തീയതികളിൽ തിരുവനന്തപുരത്തുനിന്ന് വേളാങ്കണ്ണിയിലേക്ക് സ്പെഷ്യല്‍ ട്രെയിന്‍ സര്‍വ്വീസ് നടത്തും. ഉച്ചയ്ക്ക് 3.25ന് പുറപ്പെട്ട് പിറ്റേന്ന് പുലര്‍ച്ചെ നാലിന് വേളാങ്കണ്ണിയിലെത്തും.
425രൂപയാണ് നിരക്ക്, ബാലരാമപുരം, നെയ്യാറ്റിന്‍കര, പാറശ്ശാല, കുഴിത്തുറ, ഇരണിയല്‍,നാഗര്‍കോവില്‍ ടൗണ്‍, വള്ളിയൂര്‍,തിരുനെല്‍വേലി,കോവില്‍പെട്ടി, സാത്തൂര്‍,വിരുദുനഗര്‍,മധുരൈ,ദിണ്ടുഗല്‍,തിരുച്ചിറപ്പള്ളി,തഞ്ചാവൂര്‍, തിരുവാരൂര്‍,നാഗപട്ടണം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്.
വേളാങ്കണ്ണിയില്‍ നിന്ന് 18,25,സെപ്തംബര്‍ 1, 8 ദിവസങ്ങളില്‍ രാത്രി 11.50നാണ് മടക്കയാത്ര. പിറ്റേന്ന് ഉച്ചയ്ക്ക് ഒരുമണിക്ക് തിരുവനന്തപുരത്തെത്തും. ട്രെയിന്‍ നമ്ബര്‍ 06011/06012.

