ബോട്ടുകൾ ദൂരപരിധി ലംഘിച്ച് തീരക്കടലിലെത്തി മീൻ പിടിക്കുന്നതിൽ പ്രതിഷേധിച്ച് ഇടവ വെറ്റക്കടയിൽ മത്സ്യത്തൊഴിലാളികൾ വള്ളങ്ങൾ റോഡിന് കുറുകെയിട്ട് പ്രതിഷേധിച്ചു.
ഇന്നലെ വൈകിട്ട് നാലരയോടെയാണ് വർക്കല – കാപ്പിൽ പരവൂർ റോഡിൽ വലിയ വള്ളങ്ങൾ കുറുകെയിട്ട് ഉപരോധിച്ചത്. തുടർന്ന് മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു.
നീണ്ടകര, അഞ്ചുതെങ്ങ് എന്നിവിടങ്ങളിൽ നിന്നുള്ള എൻജിൻ ഘടിപ്പിച്ച വലിയ ബോട്ടുകളാണ് ദൂരപരിധി ലംഘിച്ച് തീരക്കടലിൽ മത്സ്യബന്ധനം നടത്തുന്നതെന്നും, ഇത് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനം ഇല്ലാതാക്കുന്നതായി പ്രതിഷേധക്കാർ ആരോപിച്ചു.
പ്രതിഷേധത്തെ തുടർന്ന് അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസ് സ്ഥലത്തെത്തി. ബോട്ടുകളുടെ ദൂരപരിധിലം ഘനത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കാമെന്ന് കോസ്റ്റൽ സി.ഐ പ്രതിഷേധക്കാർക്ക് നൽകിയ ഉറപ്പിനെ തുടർന്ന് ഉപരോധം അവസാനിപ്പിച്ചു.