കോവിഡ് പ്രതിരോധത്തിന്റെ മറവിൽ ലക്ഷങ്ങളുടെ അഴിമതി നടത്തിയെന്ന ആരോപണവുമായി വക്കം ഗ്രാമ പഞ്ചായത്ത് ഭരണസമിതിയ്ക്കെതിരെ ബിജെപി പ്രക്ഷോഭത്തിലേയ്ക്ക്.
വക്കം ഗ്രാമ പഞ്ചായത്തിൽ കോവിഡ് പ്രതിരോധത്തിനായി ഗവണ്മെന്റ് സ്കൂളിൽ 50 ലക്ഷത്തോളം രൂപ മുടക്കി തുടങ്ങിയ CFLTC യിൽ എല്ലാ സജ്ജീകരണങ്ങളും ഉണ്ടായിരുന്നിട്ടും, അത് കഴിഞ്ഞ് 6 മാസത്തിനുള്ളിൽ വക്കം സ്കൂളിൽ തുടങ്ങിയ DCC യിലേയ്ക്ക് ലക്ഷങ്ങൾ മുടക്കി വീണ്ടും മെഡിക്കൽ എക്യുപ്മെന്റ്സും സാധനങ്ങളും വാങ്ങിയത് വഴി ലക്ഷങ്ങളുടെ വൻ അഴിമതി കാട്ടിയെന്ന് ആരോപിച്ചാണ് ബിജെപി നേതൃത്വത്തിൽ സമര പരിപാടികൾക്ക് തുടക്കം കുറിയ്ക്കുന്നത്.
കോവിഡ് പശ്ചാത്തലത്തിൽ വീടുകളിൽ കഴിയിവാൻ പറ്റാത്ത രോഗികൾക്ക് കോറണ്ടയിനിൽ കഴിയിവാനായ് തയ്യാറാക്കിയ DCC യിൽ ഒരു ഡോക്ടറുടെ പോലും സേവനം ഇല്ലെന്നിരിയ്ക്കെ ലക്ഷങ്ങളുടെ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങിയത് വഴി ഭരണസമിതി അഴിമതികാട്ടിയെന്ന് ആരോപിച്ചാണ് ബിജെപി പ്രക്ഷേഭ സമരപരിപാടികളുമായി രംഗത്തെത്തിയിരിക്കുന്നത്.
DDC യിലെ ശുചീകരണ പ്രവർത്തനങ്ങളിൽ തുടങ്ങി മഹാമാരി പ്രതിരോധ പ്രവർത്തനങ്ങളുടെ പേരിൽ വ്യാപക അഴിമതിയാണ് വക്കം ഗ്രാമ പഞ്ചായത്തിൽ അരങ്ങേറിയതെന്ന് ബിജെപി ആരോപിക്കുന്നു. ഇതുമായി ബന്ധപ്പെട്ട അഴിമതികൾ വിജിലൻസ് അന്വേഷിക്കണമെന്ന പ്രധാന ആവശ്യമുന്നയിച്ചാണ് ബിജെപി സമര പരിപാടികൾ ആരംഭിയ്ക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.