Tuesday, August 20, 2024
HomeANCHUTHENGUഅഞ്ചുതെങ്ങിൽ സ്വകാര്യ സാമ്പത്തിക ഇടപാട്കാർ പിടിമിറുക്കുന്നു : കടക്കെണിയിലായവർ ആത്മഹത്യയുടെ വക്കിൽ.

അഞ്ചുതെങ്ങിൽ സ്വകാര്യ സാമ്പത്തിക ഇടപാട്കാർ പിടിമിറുക്കുന്നു : കടക്കെണിയിലായവർ ആത്മഹത്യയുടെ വക്കിൽ.

അഞ്ചുതെങ്ങിലും പ്രാന്തപ്രദേശങ്ങളിലും സ്വകാര്യ സാമ്പത്തിക ഇടപാട്കാർ പിടിമിറുക്കുന്നു. കടക്കെണിയിലായ പലരും ആത്മഹത്യയുടെ വക്കിൽ.
കടക്കെണിയിലായ പലരെയും ഇത്തരക്കാരുടെ നിരന്തര ഭീഷണിയും സമ്മർദ്ദവും ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്നതായാണ് സൂചന.

തീരപ്രദേശമായ അഞ്ചുതെങ്ങിൽ ഭൂരിപക്ഷവും സാധാരണക്കാരായ തൊഴിലാളികളാണ്, ഇത്തരക്കാരെയാണ് വട്ടിപ്പലിശ സംഘങ്ങളുടെ പ്രധാന ഇരകളാകുന്നത്. പലിശ മുടങ്ങിയാല്‍ വീട്ടില്‍ കയറി അസഭ്യം പറച്ചിലും ഭീഷണിയുമാണ്, പലിശക്കാരെ പേടിച്ച് നാടുവിടുന്ന സംഭവങ്ങൾ പോലും അഞ്ചുതെങ്ങിൽ പതിവായിരിക്കുകയാണ്.

പലിശക്കാരുടെ ആക്രമണം സഹിക്ക വയ്യാതെ നിരവധി പേരാണ് അഞ്ചുതെങ്ങിലും പ്രാന്ത പ്രദേശങ്ങളിൽ നിന്നും ഇതിനോടകം പൊലീസിൽ പരാതികൾ നൽകിയിട്ടുള്ളത്.

അന്നന്നത്തെ അന്നത്തിനായ് കൂലിപ്പണിചെയ്തുജീവിയ്ക്കുന്ന പലർക്കും മറ്റ് ഗത്യന്തരമില്ലാത്തതിനെ തുടർന്ന് അടിയന്തിര സാഹചര്യങ്ങളിൽ വട്ടിപ്പലിശ ക്കാരെയാണ് ആശ്രയിക്കേണ്ടിവരുന്നത് ഈ അവസരം മുതലെടുത്താണ് അഞ്ചുതെങ്ങിൽ ബ്ലേഡ് മാഫിയ തടിച്ചുകൊഴുക്കുന്നത്.

തുച്ഛമായ തുക പലിശയ്ക്ക് നൽകി കിടപ്പാടവും വീടും കൈയ്ക്കലാക്കിയ അനവധി സംഭവങ്ങളാണ് അഞ്ചുതെങ്ങിൽ ഇതിനോടകം ഉണ്ടായിട്ടുള്ളത്. നിലവിലെ സാഹചര്യത്തിൽ പോലും
കടംവാങ്ങിയ പലരും കൂലിവേല ചെയ്തും കഷ്ടപ്പെട്ടും പലിശ അടക്കുവാൻ ആത്മാർത്ഥമായ ശ്രമം നടത്തിയെങ്കിലും കൊവിഡ് മഹാമാരി തിരിച്ചടവിവിന് ഭീഷണിയാവുകയും പലിശ വർദ്ധിച്ച് പിടിച്ചുനിൽക്കാൻ കഴിയാതായ അവസ്ഥയിലുമാണ്.

ഇതുപോലെ നിരവധി പേരാണ് പലിശക്കാരുടെ കെണിയില്‍ പെട്ടിരിക്കുന്നത്. ഒരു ലക്ഷം രൂപയ്ക്ക് പ്രതിമാസ പലിശ 10,000 രൂപയോളവും അതിൽ അധികവുമാണ്. രാവിലെ കൊടുക്കേണ്ട പലിശ വൈകീട്ടേക്ക് നീണ്ടാല് പലിശ പിന്നെയും കൂടും.

മുദ്രപ്പത്രങ്ങളും, ചെക് ലീഫുകളും വാഹനങ്ങളുടെ ആർ സി ബുക്കുകളും അടക്കമുളള വിവിധ രേഖകൾ ഈഡ് നൽകിയാണ് സാധാരണക്കാർക്ക് വൻ തുകകൾ ഇത്തരക്കാർ കൈമാറുന്നത്. രേഖകൾക്ക് പുറമേ തന്റെ കൂടെ കിടക്കപങ്കിടണമെന്ന ആവിശ്യം ഉന്നയിച്ച വിരുതന്മാരും ഇക്കൂട്ടർക്കിടയിലുണ്ട്.

കോവിഡ് കാലത്തു നഷ്ടമില്ലാതെ കുതിച്ചുകയറിയ ഏക ‘വ്യവസായവും’ ബ്ലേഡാണ്.
അതിനാൽ തന്നെ കോവിഡ് പ്രതിസന്ധികളൊന്നും തങ്ങളോട് പറയേണ്ട കാര്യമലല്ലെന്നമട്ടിലാണ് പല പലിശക്കാരും ഇപ്പോഴും യാതൊരു മനസാക്ഷിയുമില്ലാതെ കടക്കെണിയിലായവരുടെ വീടുകൾ കയറിയിറങ്ങി തിണ്ണമിടുക്ക് കാട്ടുന്നത്.

മത്സ്യമേഖലയിൽ മാത്രം ലക്ഷങ്ങളുടെ വട്ടിപ്പലിശ ഇടപാടുകളാണ് ഓരോ ദിവസം നടക്കുന്നത്. മത്സ്യ വിൽപ്പന തൊഴിലാകൾക്കും മറ്റും രാവിലെ ഒരു തുക ദിവസ പിരിവ് (റോള്) നൽകിയാൽ അന്ന് വൈകിട്ട് ആ തുകയും അതിന്റെ പലിശയും തിരികെ നൽകണം, ഇനി അഥവാ മത്സ്യം വിറ്റുതീർക്കുവാൻ കഴിയാത്ത അവസ്ഥയാണെങ്കിലോ വിപണനത്തിൽ നഷ്ടം സംഭവിച്ചാലോ ഇക്കൂട്ടർക്ക് തുകയും അതിന്മേലുള്ള പലിശയിലും വിട്ടുവീഴ്ചയില്ല.
മാസങ്ങൾക്ക്‌ മുമ്പ് പാരിപ്പള്ളിയിലും ആറ്റിങ്ങളിലും മത്സ്യതൊഴിലാളി സ്ത്രീകൾക്ക് നേരെയുണ്ടായ അതിക്രമങ്ങളിൽ പതിനായിരങ്ങൾ വിലയുള്ള മത്സ്യങ്ങൾ നശിപ്പിയ്ക്കപ്പെട്ടപ്പോഴുള്ള വിൽപ്പന തൊഴിലാളികളുടെ വിലാപം കേരളം കേട്ടതാണ്.

ബാങ്ക് ലോണുകളുടെ കാര്യത്തിലും സ്ഥിതി ഗുരുതരമാണ്, അഞ്ചുതെങ്ങിൽ മാത്രം ഹോം ലോൺ എടുത്തവരുടെ കണക്കുകൾ ഞെട്ടിപ്പിക്കുന്നതാണ് ഇവരിൽ പലരും ഇപ്പോൾ ജപ്തി ഭീഷണി നേരിടുന്നതായും സൂചനയുണ്ട്. ഇരുനിലകൾ നിർമ്മിച്ച പലരും ഇന്ന് തിരിച്ചടവ് കാലാവധി നീട്ടിക്കിട്ടുവാനായ് സ്വകാര്യ ബാങ്ക്കളുടെ പടികൾ കയറിയിറങ്ങുകയാണ്.

ബാങ്കിൽനിന്നു വിവിധ തരം വായ്പകൾ എളുപ്പത്തിൽ ലഭിക്കുമെന്നു സർക്കാർ ഉൾപ്പെടെ നിരന്തരം പ്രഖ്യാപിക്കുമ്പോഴും തീർത്തും നിർധനരായ സാധാരണക്കാർക്ക് അത്യാവശ്യകാര്യത്തിനു പോലും എവിടെനിന്നും വായ്പ ലഭിക്കുന്നില്ല. വായ്പ ലഭിക്കാൻ ആവശ്യമായ ഈടു നൽകാൻ ശേഷിയില്ലാത്തവർ പ്രാദേശത്ത് ഏറെയുണ്ട്, അതുകൊണ്ട് തന്നെ ബ്ലേഡ് ആണെന്ന് അറിഞ്ഞിട്ടും പലരും മറ്റ് മാർഗ്ഗങ്ങളില്ലാതെ പലിശക്കാർക്ക്‌ മുന്നിൽ തലവച്ചുകൊടുക്കേണ്ടി വരുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES