അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിലെ പദ്ധതി വിഹിത വിനിയോഗത്തിലെ കെടുകാര്യസ്ഥത ചൂണ്ടിക്കാട്ടി കോൺഗ്രസ്സ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിച്ചു.
117% പദ്ധതി വിഹിതം വിനോയോഗിച്ചു എന്നത് വ്യാജ പ്രചരണമാണെന്നും മത്സ്യതൊഴിലാളികൾക്ക് അർഹമായ വിഹിതം ലഭ്യമാക്കുന്നതിൽ ഭരണസമിതി പരാജയമാണെന്നും കോവിഡിന്റെ മറവിൽ ലക്ഷങ്ങൾ വെട്ടിക്കുകയും, യുവജനങ്ങൾ സേവനമായ് ചെയ്ത കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പേരിൽ പാർട്ടി അനുയായികൾ ശമ്പളം പറ്റിയെന്നും ചൂണ്ടിക്കാട്ടിയാണ് അഞ്ചുതെങ്ങ് കോൺഗ്രസ്സ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിച്ചത്.
അഞ്ചുതെങ്ങ് ജെൻക്ഷനിൽ സംഘടിപ്പിച്ച പരിപാടിയിൽ മണ്ഡലം പ്രസിഡന്റ് ജൂഡ് ജോൺ അധ്യക്ഷതവഹിച്ച പരിപാടിയുടെ ഉൽഘാടനം ഡിസിസി അംഗം നെൽസൻ ഐസക് നിർവഹിച്ചു.
പരിപാടിയിൽ മുൻ മണ്ഡലം പ്രസിഡന്റ് ഷെറിൻ ജോൺ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ യേശുദാസ് സ്റ്റീഫൻ, ദിവ്യ ഗണേഷ് മണ്ഡലം കമ്മറ്റി അംഗങ്ങളായ അജയകുമാർ, ഷാജി, ചന്ദ്രൻ, ഔസേപ്പ് അന്റണി തുടങ്ങിയവർ സംസാരിച്ചു.

