എസ്എസ്എൽസി പരീക്ഷയിൽ നൂറ്മേനി വിജയവുമായി അഞ്ചുതെങ്ങ് നെടുങ്ങണ്ട ശ്രീ നാരായണ വിലാസം ഹയർ സെക്കണ്ടറി സ്കൂൾ.
മൂന്ന് ഫുൾ എ-പ്ലസ്കൾ ഉൾപ്പെടെ തുടർച്ചയായ രണ്ടാം തവണയാണ് അഞ്ചുതെങ്ങ് നെടുങ്ങണ്ട എസ്.എൻ.വി ഹയർ സെക്കണ്ടറി സ്കൂൾ നൂറുമേനി വിജയം കൈവരിക്കുന്നത്.
ശിവാനി എസ്, സുലൈഖ സുനിൽ, യദു ആർ തുടങ്ങിയ വിദ്യാർത്ഥികളാണ്
എല്ലാ വിഷയങ്ങൾക്കും എ(+) കരസ്ഥമാക്കിയത്.
വർക്കല സബ്ജില്ലയിൽ നൂറ്ശതമാനം വിജയം നേടിയ സർക്കാർ ഐഡഡ് സ്കൂളുകളിൽ മികച്ച നേട്ടമാണ് അഞ്ചുതെങ്ങ് നെടുങ്ങണ്ട എസ്.എൻ.വി ഹയർ സെക്കണ്ടറി സ്കൂൾ നേടിയത്. സാമ്പത്തികമായ് പിന്നോക്കം നിൽക്കുന്ന മേഖലകളിൽ നിന്നുമെത്തുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക പരിഗണനയും ശ്രദ്ധയും നൽകിയ പ്രധമാധ്യാപികയുടെ നേതൃത്വത്തിലുള്ള അധ്യാപകരുടെ കൂട്ടായ പരിശ്രമത്തിന്റെ വിജയംകൂടിയാണിത്.

