ശാർക്കാര പൊങ്കാലയ്ക്ക് 12 നാൾ ബാക്കിനിൽക്കെ പണ്ടകശ്ശാല – ശർക്കാര റോഡ് പണി എങ്ങുമെത്തിയില്ല, ക്ഷേത്രപ്പറമ്പ് ശുചീകരണത്തിനും നടപടിയില്ല.
നിലവിൽ ശാർക്കര ക്ഷേത്രപ്പറമ്പ്പറമ്പ് പോലും നിർമ്മാണ സാമഗ്രികളാൽ നിറഞ്ഞ അവസ്ഥയിലാണ്, ഇത് മാറ്റി ശുചീകരിച്ച് പൊങ്കാലയ്ക്കെത്തുന്ന ഭക്തജനങ്ങൾക്ക് ആവിശ്യമായ സൗകര്യങ്ങൾ ഒരുക്കുവാൻ പോലും ബന്ധപ്പെട്ട ദേവസ്വം ബോർഡോ, പഞ്ചായത്ത് അധികൃതരോ തയ്യാറായിയിട്ടില്ല.
നിലവിൽ റോഡ് പുനരുദ്ധാരരണ പ്രവർത്തനങ്ങൾ ഭാഗീകമായി നിലച്ച മട്ടാണ്. പത്ത് മീറ്ററിൽ താഴെ ഇന്റർലോക്ക് ഇടുകയും റോഡിന്റെ ചില ഭാഗങ്ങളിൽ മെറ്റൽ പാകിയതൊഴിച്ചാൽ ടാറിങ് ഉൾപ്പെടെയുള്ള കാര്യമായ ഒരു നിർമ്മാണ പ്രവർത്തികളും നടന്നിട്ടില്ല.
പൊങ്കാലയ്ക്ക് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേ നാളിതുവരെയും റോഡ് നിർമ്മാണ പുരോഗതി വിലയിരുത്തി പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുവാൻ കരാറുകാരനിൽ സമ്മർദ്ദം ചെലുത്തുവാൻ ബന്ധപ്പെട്ട ജനപ്രതിനിധികളുടെയോ, ക്ഷേത്ര ഭരണ സമിതിയുടെ ഭാഗത്തുനിന്നോ കാര്യമായ ഒരു നടപടിയും ഉണ്ടായിട്ടില്ല.
ക്ഷേത്ര ഭരണ ചുമതലകൾക്കായി പുതിയ ഉപദേശകസമിതി അധികാരം ഏറ്റെടുത്ത സാഹചര്യത്തിലെങ്കിലും ഈ വിഷയത്തിന്മേൽ ശക്തമായ ഇടപെടൽ നടത്തണമെന്നാണ് നാട്ടുകാരുടെ ആവിശ്യം.
2023 ഫെബ്രുവരി 13 (കുഭം 1 ) തിങ്കൾ രാവിലെ 9:45 നാണ് പ്രശസ്തമായ ശാർക്കര പൊങ്കാല.



