Saturday, August 31, 2024
HomeENTERTAINMENT'1921 പുഴ മുതല്‍ പുഴ വരെ‍' മാര്‍ച്ച്‌ 3 ന് തീയേറ്ററില്‍ എത്തും.

‘1921 പുഴ മുതല്‍ പുഴ വരെ‍’ മാര്‍ച്ച്‌ 3 ന് തീയേറ്ററില്‍ എത്തും.

‘1921 പുഴ മുതല്‍ പുഴ വരെ’ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കഥാപാത്രമായി വരുന്ന ചിത്രം. രാമസിംഹന്‍ സംവിധാനം ചെയ്ത സിനിമ മാര്‍ച്ച്‌ 3 ന് തീയേറ്ററില്‍ എത്തും. ‘മമ ധര്‍മ്മ’ എന്ന ബാനറില്‍ ക്രൗഡ് പുള്ളിംഗിലൂടെ പണം കണ്ടെത്തിയാണ് സിനിമ നിര്‍മ്മിച്ചത്. സെന്‍സറിംഗിന് ഉള്‍പ്പെടെ നിരവധി തടസ്സങ്ങള്‍ക്ക് ശേഷമാണ് സിനിമ പുറത്തിറങ്ങുന്നത്. തലൈവാസൻ വിജയ്‍യാണ് ചിത്രത്തില്‍ വാരിയം കുന്നത്ത് ഹാജിയായി അഭിനയിക്കുന്നത്. വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിത കഥ പറയുന്ന ‘വാരിയം കുന്നൻ’ സംവിധായകൻ ആഷിഖ് അബു പ്രഖ്യാപിച്ചിപ്പോളാണ് അലി അക്ബറും ചിത്രം പ്രഖ്യാപിച്ചത്. ആഷിഖ് അബു ചിത്രത്തില്‍ നിന്ന് പിൻമാറിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES