Wednesday, December 18, 2024
HomeCHIRAYINKEEZHUചിറയിൻകീഴിൽ 200 ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു.

ചിറയിൻകീഴിൽ 200 ചാക്ക് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു.

ചിറയിൻകീഴ് പോലീസിന്റെ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായാണ് നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്.
അഴൂർ തെറ്റിച്ചിറ ഭാഗത്ത് ഒരു ഗോഡൗണിലാണ്സാധനങ്ങൾ സൂക്ഷിച്ചിരുന്നത്. ആറ്റിങ്ങൽ ആലങ്കോട് സ്വദേശിയുടേതാണ് ആണ് ഈ ഗോഡൗൺ.
കുപ്പിവെള്ള ബിസിനസ് നടത്തുന്നതിനു വേണ്ടി വാടകയ്ക്ക് എടുത്ത ഗോഡൗണിന്റെ മറവിലാണ് നിരോധിത പുകയില ഉത്പന്നങ്ങളുടെ കച്ചവടം.
സംഭവവുമായി ബന്ധപ്പെട്ട് അഴൂർ സ്വദേശി ശംഭു മോഹനെ പോലീസ് അറസ്റ്റ് ചെയ്തു.
നിരോധിത പുകയില ഉൽപ്പന്നങ്ങളായ ശംഭു,ഹാൻസ് തുടങ്ങിയവയാണ് ഇരുന്നൂറോളം ചാക്കുകളിൽ സൂക്ഷിച്ചിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES