ചിറയിൻകീഴ് താലൂക്ക്തല കരുതലും കൈത്താങ്ങും അദാലത്ത് ആറ്റിങ്ങലിൽ മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു. മാമം പൂജ കൺവെൻഷൻ സെന്ററിൽ നടന്ന അദാലത്തിൽ ഒ.എസ്. അംബിക എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
ഓൺലൈനായി സമർപ്പിച്ച അപേക്ഷകളടക്കം 490എണ്ണം പരിഗണിച്ചു. പുതിയതായി പരാതി നൽകാൻ പത്ത് കൗണ്ടർ കൂടി തുറന്നിരുന്നു. മന്ത്രി വി.ശിവൻകുട്ടി, വി.ശശി എം.എൽ.എ,കിളിമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.പി മുരളി, പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.സലിൽ, ജില്ലാ കളക്ടർ അനുകുമാരി, എ.ഡി.എം ടി.കെ. വിനീത്, ഡെപ്യൂട്ടി കളക്ടർ എൽ.എ. ജേക്കബ് സഞ്ജയ് ജോൺ എന്നിവരും പങ്കെടുത്തു.