Monday, August 26, 2024
HomeANCHUTHENGU2022 - 23 വർഷത്തെക്ഷാമപ്പറ്റ് പദ്ധതിയുടെ ആദ്യ വിഹിതം അഞ്ചുതെങ്ങ് മത്സ്യഭവന്കീഴിൽ 19 മുതൽ 23...

2022 – 23 വർഷത്തെ
ക്ഷാമപ്പറ്റ് പദ്ധതിയുടെ ആദ്യ വിഹിതം അഞ്ചുതെങ്ങ് മത്സ്യഭവന്കീഴിൽ 19 മുതൽ 23 വരെ സ്വീകരിക്കുന്നു.

കേരള സർക്കാർ – ഫിഷറീസ് വകുപ്പ് മത്സ്യത്തൊഴിലാളികൾക്കായി നടപ്പാക്കുന്ന SCRS (ക്ഷാമപ്പറ്റ് പദ്ധതി)യുടെ 2022-23 വർഷത്തെ ആദ്യ വിഹിതമായ അഞ്ഞൂറ് രൂപ (500/-) അഞ്ചുതെങ്ങ് മത്സ്യഭവന് കീഴിലുള്ള മത്സ്യ ഗ്രാമങ്ങളിലെ മത്സ്യത്തൊഴിലാഴികളിൽ നിന്നും ഡിസംബർ 19 മുതൽ 23 വരെ തീയതികളിൽ മത്സ്യഭവനിൽ സ്വീകരിക്കുന്നു.

19 ഡിസംബർ 2022 മുതൽ 21 ഡിസംബർ 2022 വരെ പുരുഷന്മാരിൽ നിന്നും 22 ഡിസംബർ 2022 മുതൽ
23 ഡിസംബർ 2022 വരെ സ്ത്രീകളിൽ നിന്നുമാണ് വിഹിതം സ്വീകരിക്കുന്നത്.

▪️ശ്രദ്ധിക്കേണ്ടവ.

  1. എല്ലാ ദിവസവും രാവിലെ 10.30 മുതൽ 4 മണിവരെ മാത്രമെ വിഹിതം സ്വീകരിക്കുകയുള്ളൂ.
  2. FIMS – ൽ അപ്ഡേഷൻ ചെയ്തവർക്ക് മാത്രമെ വിഹിതം അടയ്ക്കാൻ സാധിക്കൂ. ആയതിനാൽ മുൻകൂട്ടി എല്ലാവരും FIMS അപ്ഡേഷൻ ഉറപ്പുവരുത്തേണ്ടതാണ്.
  3. ഒരാളിൽ നിന്നും ഒരു കാർഡ് മാത്രമെ സ്വീകരിക്കൂ. അപേക്ഷകൻ നേരിട്ട് ഓഫീസിൽ ഹാജരാകേണ്ടതാണ്.
  4. ആധാർ പകർപ്പ്, ക്ഷേമനിധി അംഗത്വ ബുക്കിന്റെ പകർപ്പ്, പാസ്പോർട്ട് സൈസ് ഫോട്ടോ ബാങ്ക് പാസ് ബുക്ക് റേഷൻകാർഡ് അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES