Thursday, August 29, 2024
HomeANCHUTHENGUഅറ്റകുറ്റപ്പണികൾക്കയച്ച അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസിന്റെ റസ്ക്യു ബോട്ട് തിരികെയെത്തിക്കാൻ ഇന്ധനക്കാശില്ല.

അറ്റകുറ്റപ്പണികൾക്കയച്ച അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസിന്റെ റസ്ക്യു ബോട്ട് തിരികെയെത്തിക്കാൻ ഇന്ധനക്കാശില്ല.

മാസങ്ങൾക്ക് മുൻപ് അറ്റകുറ്റപ്പണികൾക്കയച്ച അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസിന്റെ റസ്ക്യു ബോട്ടായ (ഇന്റർസെപ്റ്റർ ക്ലാസ്സ്‌ ബോട്ട് ) ജലറാണിയാണ് ഇന്ധനത്തിന് പണമില്ലാത്തതിനെ തുടർന്ന് തിരിച്ചെത്തിയ്ക്കാൻ കഴിയുന്നില്ല.

അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസിന്റെ റസ്ക്യു ബോട്ടാണ് അറ്റകുറ്റപ്പണികൾ തീർത്ത് മാസങ്ങൾ കഴിഞ്ഞിട്ടും എണ്ണക്കാശ് ഇല്ലാത്തതിനെ തുടർന്ന് തിരികെയെത്തിക്കാൻ കഴിയാതെ അനാഥാവസ്ഥയിലായത്.

കഴിഞ്ഞ സെപ്റ്റംബറിലാണ് രക്ഷാപ്രവർത്തനങ്ങൾക്കിടെ ഉണ്ടായ അറ്റകുറ്റപ്പണികൾക്കായി റസ്ക്യു ബോട്ട് കൊല്ലത്തെ സ്ഥാപനത്തിലേക്ക് അയച്ചത്. ദ്രുതഗതിയിൽ തന്നെ അറ്റകുറ്റപ്പണികൾ തീർത്ത്നൽകുകയും ചെയ്തു, എന്നാൽ ബോട്ട് അവിടെ നിന്നും തിരിച്ച് എത്തിയ്ക്കുവാനുള്ള ഇന്ധന കാശ് അധികൃതർ അനുവദിക്കാതെ വന്നതോടെ ബോട്ട് അനാഥാവസ്ഥയിൽ ആകുകയായിരുന്നു.

അഞ്ചുതെങ്ങ് വിഴിഞ്ഞം പൊഴിയൂർ തുടങ്ങി ജില്ലയിലെ മുഴുവൻ തീരദേശ പോലീസ് സ്റ്റേഷനുകളുടെ പ്രവർത്തനങ്ങളും ഇന്ധനത്തിന് തുക അനുവദിക്കാത്തതിനെ തുടർന്ന് ദുരിതാവസ്ഥയിലാണെന്നാണ് ലഭ്യമാകുന്ന വിവരം.

ആശാസ്ത്രീയ നിർമ്മാണംകൊണ്ട് അപകടങ്ങൾ പതിവായ മുതലപ്പൊഴിയിൽ കോസ്റ്റൽ പോലീസിന്റെ രക്ഷാ പ്രവർത്തനങ്ങൾക്ക് ഏറെ പ്രയോജനകരമായിരുന്ന ബോട്ട് ഇന്ധന ചിലവിന് പണമില്ലാതെ അനാഥവസ്ഥയിൽ ആയാതോടെ കോസ്റ്റൽ പോലീസും ദുരിതത്തിലായിരിക്കുകയാണ്. നിലവിൽ കോസ്റ്റൽ പോലീസിന്റെ രക്ഷാപ്രവർത്തനങ്ങൾക്കും പെട്രോളിംഗ് ഉൾപ്പെടെയുള്ള ആവിശ്യങ്ങൾക്കും ഫിഷറീസ് വകുപ്പിന് കീഴിൽ വാടകയ്ക്ക് എടുത്ത മറൈൻ എൻഫോഴ്സ്മെന്റ്ന്റെ ബോട്ടിനേയും, മത്സ്യതൊഴിലാളികളുടെ വള്ളങ്ങളെയും ആശ്രയിക്കേണ്ട അവസ്ഥയാണ് പോലീസിന്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES