അഞ്ചുതെങ്ങ് പൂത്തുറ സ്വദേശിയായ 18 കാരന് വാഹനത്തിന് അടിയിൽപ്പെട്ട് ദാരുണാന്ത്യം.
പൂത്തുറ ശിങ്കാരത്തോപ്പ് ബോസ്കോ സിന്ധു ദമ്പതികളുടെ മകൻ ഷിന്റോ (18) ആണ് മരണപ്പെട്ടത്.
ഇന്ന് വൈകിട്ട് 4 മണിയോടെയായിരുന്നു സംഭവം. പെരുമാതുറ താഴമ്പള്ളിയിൽ നിന്നും പൂത്തുറ ഭാഗത്തേയ്ക്ക് ബുള്ളറ്റ് ബൈക്കിൽ സഞ്ചരിക്കവേ എതിർദിശയിൽ നിന്നും വന്ന വാഹനത്തിനു സൈഡ് കൊടുക്കവേ വാഹനത്തിൽ തട്ടി റോഡിലേക്ക് തെന്നിവീഴുകയും തുടർന്ന് പുറകേ മത്സ്യം കയറ്റിവന്ന ബൊലേറോ പിക്കപ്പ് വാഹനത്തിന് അടിയിൽപ്പെടുകയുമായിരുന്നു എന്നാണ് സൂചന.
ഉടൻ തന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ പുറത്തെടുത്ത് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അഞ്ചുതെങ്ങ് പോലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങൾക്കുശേഷം മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മോർച്ചറിയിലേക്ക് മാറ്റി.

