Tuesday, August 27, 2024
HomeCRIME & POLICEലഹരി മാഫിയുടെ മർദ്ദനമേറ്റ്വക്കം സ്വദേശിയായ യുവാവ് മരിച്ചു.

ലഹരി മാഫിയുടെ മർദ്ദനമേറ്റ്
വക്കം സ്വദേശിയായ യുവാവ് മരിച്ചു.

ലഹരി മാഫിയുടെ മർദ്ദനമേറ്റ യുവാവ് മരിച്ചു. വക്കം സ്വദേശി അപ്പു എന്നു വിളിക്കുന്ന ശ്രീജിത്ത് (25) ആണ് മരിച്ചത്.

കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ പരിക്കേറ്റ ശ്രീജിത്തിനെ ബൈക്കിലാണ് വലിയ കുന്ന് താലൂക്കാശുപത്രിയിൽ എത്തിച്ചെതെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ലഹരി മാഫിയകൾ തമ്മിലുള്ള കുടിപ്പകയാണ് സംഭവത്തിനാധാരമായി ഊരു പൊയ്കയിൽവെച്ചാണ് മർദ്ദിച്ചതെന്ന് പറയുന്നു.

സംഭവവുമായി ബന്ധപ്പെട്ട് നാല് പേർ ആറ്റിങ്ങൽ പോലീസിന്റെ പിടിയിലായതായാണ് സൂചന. ശരീരത്തില്‍ അടിയേറ്റ പാടുകളുണ്ടായിരുന്നു. ശ്രീജിത്തിനെ ആശുപത്രിയിലെത്തിച്ച രണ്ടുപേരില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാലുപേരടങ്ങുന്ന സംഘമാണ് ശ്രീജിത്തിനെ മര്‍ദ്ദിച്ചതെന്നാണ് പൊലീസിന് സൂചന ലഭിച്ചിട്ടുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES