Sunday, September 1, 2024
HomeANCHUTHENGUപിൻവാതിൽ നിയമനങ്ങൾ : അഞ്ചുതെങ്ങ് പഞ്ചായത്ത് സെക്രട്ടറിയുടെ ശമ്പളത്തിൽ നിന്ന് കേസ് നടത്തിപ്പിന്റെ തുക...

പിൻവാതിൽ നിയമനങ്ങൾ : അഞ്ചുതെങ്ങ് പഞ്ചായത്ത് സെക്രട്ടറിയുടെ ശമ്പളത്തിൽ നിന്ന് കേസ് നടത്തിപ്പിന്റെ തുക തിരിച്ചുപിടിക്കാൻ ഓമ്പുഡ്സ്മാന്റെ കാരണം കാണിക്കൽ നോട്ടീസ്.

അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തിലെ പിൻവാതിൽ നിയമനങ്ങളുടെ പശ്ചാത്തലത്തിൽ പഞ്ചായത്ത് സെക്രട്ടറിയുടെ ശമ്പളത്തിൽ നിന്ന് കേസ് നടത്തിപ്പിന്റെ തുക തിരിച്ചുപിടിക്കാൻ ഓമ്പുഡ്സ്മാന്റെ കാരണംകാണിക്കൽ നോട്ടീസ്.

അഞ്ചുതെങ്ങ് ഗ്രാമപഞ്ചയത്തിൽ പിൻവാതിൽ നിയമനങ്ങൾക്ക് എതിരെ 1010/2022 ബഹുമാനപെട്ട തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ ഓംബുഡ്സ്മാന്റെ ഉത്തരവിനെതിരെ പ്രതിപക്ഷ മെമ്പർമാരുടെ വിവേചനകുറിപ്പ് നിലനിൽക്കെ പഞ്ചായത്ത് ഭരണസമിതി ഹൈക്കോടതിയിൽ കേസിന് WP(c)2498/2023 പോയിരുന്നു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നടത്തേണ്ട നിയമനങ്ങൾ അനധികൃതമായി അനർഹർക്ക് ലഭ്യമാക്കുന്നതിലേക്കായി ജസ്റ്റിസ് ദേവരാജന്റെ ബെഞ്ചിൽ ആയിരുന്നു കേസ് നൽകിയിരുന്നത്.

അനധികൃതമായി പഞ്ചായത്തിന്റെ ഫണ്ട്‌ വകമാറ്റി ചിലവഴിച്ചുകൊണ്ട് അനധികൃത നിയമനങ്ങൾക്കായി കേസ് നടത്തിന് ശ്രമിച്ചതിനെതിരെ അഞ്ചുതെങ്ങ് സ്വദേശികൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഓമ്പുഡ്സ്മാൻ നോട്ടീസ് അയച്ചത്.

പഞ്ചായത്ത് സെക്രട്ടറിയുടെ ശമ്പളത്തിൽ നിന്ന് കേസിന് നടത്തിപ്പിനായി ചിലവഴിച്ച തുക തിരിച്ചുപിടിച്ച് പഞ്ചായത്തിൽ അടയ്ക്കാൻ ഉത്തരവായി സ്ഥിതിക്ക് കാരണം വല്ലതും ഉണ്ടെങ്കിൽ കാരണം കാണിക്കാൻ നോട്ടീസ് നൽകുന്നതായി ബഹുമാനപ്പെട്ട ഓംബുഡ്സ്മാൻ ഉത്തരവിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES