Thursday, August 29, 2024
HomeANCHUTHENGUമുതലപ്പൊഴി അനുനയ നീക്കവുമായി സംസ്ഥാന സർക്കാർ : അഴിമുഖത്തെ കല്ലുകൾ നീക്കം ചെയ്യുവാനുള്ള പ്രവർത്തികൾ ഉടൻ...

മുതലപ്പൊഴി അനുനയ നീക്കവുമായി സംസ്ഥാന സർക്കാർ : അഴിമുഖത്തെ കല്ലുകൾ നീക്കം ചെയ്യുവാനുള്ള പ്രവർത്തികൾ ഉടൻ ആരംഭിക്കും.

പ്രതിഷേധം കനക്കുന്നതിനിടെ വീണ്ടും അനുനയ നീക്കവുമായി സംസ്ഥാന സർക്കാർ. അഴിമുഖത്തെ കല്ലുകൾ നീക്കം ചെയ്യുവാനുള്ള പ്രവർത്തികൾ ഉടൻ ആരംഭിക്കുമെന്ന വാഗ്ധാനവുമായാണ് സർക്കാർ വീണ്ടും രംഗത്ത് വന്നിരിക്കുന്നത്.

ഇതിന്റെ ഭാഗമായി ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ അദാനി ഗ്രൂപ്പുമായി ഓഫീസിൽ ചർച്ച നടന്നതായാണ് റിപ്പോർട്ടുകൾ. ചർച്ചയുടെ ഭാഗമായി അഴിമുഖത്തെ പാറകളും മണലും നീക്കംചെയ്യുവാനുള്ള പ്രവർത്തികൾ ഉടൻ പുനരാരംഭിക്കുമെന്നുമാണ് പറയപ്പെടുന്നത്.

കാലാവസ്ഥ അനുകൂലമായാൽ മൂന്നാഴ്ച കൊണ്ട് അഴിമുഖത്തെ കല്ലുകൾ നീക്കം ചെയ്യുവാൻ സാധിക്കുമെന്നും, തുടർന്ന് ഡ്രഞ്ചർ എത്തിച്ച് മണൽ നീക്കവും സമയബന്ധിതമായി പൂർത്തിയാക്കുമെന്നും പറയുന്നു.

മുതലപ്പൊഴി വിഷയത്തിൽ സർക്കാരിന്റെ മെല്ലെപ്പൊക്കിനെതിരെ മത്സ്യത്തൊഴിലാളിമേഖലയിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് വിഷയം ഉടൻ പരിഹരിക്കുമെന്ന ഉറപ്പുമായി സർക്കാർ രംഗത്ത് വന്നിരിക്കുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി കെ.എൽ.സി.യുടെ നേതൃത്വത്തിൽ സെപ്റ്റംബർ 17 ന് മാർച്ചും ധർണ്ണയും പ്രഖ്യാപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES