Thursday, August 29, 2024
HomeANCHUTHENGUമുതലപ്പൊഴി അഴിമുഖത്തെ പാറകൾ നീക്കം ചെയ്യാൻ "ക്രൈൻ ഭീമൻ" സജ്ജമെന്ന് അദാനി ഗ്രൂപ്പ്‌.

മുതലപ്പൊഴി അഴിമുഖത്തെ പാറകൾ നീക്കം ചെയ്യാൻ “ക്രൈൻ ഭീമൻ” സജ്ജമെന്ന് അദാനി ഗ്രൂപ്പ്‌.

മുതലപ്പൊഴി അഴിമുഖത്ത് അടിഞ്ഞുകൂടിയ പാറകൾ നീക്കം ചെയ്യാൻ “ക്രൈൻ ഭീമൻ” സജ്ജമാക്കിയതായി അദാനി ഗ്രൂപ്പ്‌ അറിയിച്ചു. ഇതിനായി ലോങ്ങ്ബൂം ക്രൈനാണ് പ്രവർത്തന സജ്ജമാക്കിയിട്ടുള്ളത്.

അഞ്ച് ട്രൈലെറുകളിലായി തൂത്തുക്കുടിയിൽ നിന്ന് എത്തിച്ച ലോങ്ങ്ബൂം ക്രൈനിന്റെ മൈൻബോഡി, ബൂം, ക്റൗളർ വീൽ എന്നിവ എത്തിച്ചതായും നിലവിൽ ക്രൈൻ കൊണ്ട് പോകാൻ ആവശ്യമായ റോഡിന്റെ ഫോർമേഷനും പൂർത്തിയായിക്കഴിഞ്ഞതായും അദാനി ഗ്രൂപ്പ്‌ പറയുന്നു.

നാളെ രാവിലെയോടെ ക്രൈൻ ഘടകങ്ങളായ മൈൻബോഡി , ക്റൗളർ വീൽ, ബൂം എന്നിവ സംയോജിപ്പിച്ചു പൂലിമൂട്ടിന്റെ മുകളിൽ എത്തിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

സർക്കാർ നിർദേശം പ്രകാരം നേരത്തെ ഒരു മിഡ്‌ റേഞ്ച് ലോങ്ങ്‌ ബൂം ക്രൈൻ ഉപയോഗിച്ച് 400 ഓളം കല്ലുകളും ടെട്രോപോഡ്കളും മാറ്റി കഴിഞ്ഞതായും, നിലവിൽ ലോങ്ങ്ബൂം ക്രൈനുകൂടി പ്രവർത്തന സജ്ജമാകുന്നതോടെ അഴിമുഖ ചാലിന്റെ മധ്യഭാഗത്തെ എല്ലാ കല്ലുകളും വേഗത്തിൽ നീക്കംചെയ്യപ്പെടുമെന്നും അദാനി ഗ്രൂപ്പ്‌ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES