അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ വീണ്ടും അപകടം. ശക്തമായ തിരയിൽപ്പെട്ട് മറിഞ്ഞ വള്ളത്തിൽ നിന്ന് മത്സ്യത്തൊഴിലാളി കടലിലേക്ക് തെറിച്ചു വീണു.
ഇന്ന് വൈകുന്നേരം 5:30 മണിയോടെയായിരുന്നു അപകടം. പൂത്തുറ സ്വദേശി അലക്സാണ്ടർ അൽഫോൻസാണ് വള്ളത്തിൽ നിന്ന് തെറിച്ച് കടലിലേക്ക് വീണത്. ഉടൻതന്നെ മറ്റ് വള്ളക്കാർ എത്തി അലക്സാണ്ടറിനെ രക്ഷപ്പെടുത്തി കരയ്ക്ക് എത്തിക്കുകയായിരുന്നു.
തുടർന്ന് തലകീഴായ് മറിഞ്ഞ വള്ളം കെട്ടിവലിച്ച് കൊണ്ട് പോയി. നാശനഷ്ടങ്ങളെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭ്യമായിട്ടില്ല.

