കിളിമാനൂർ സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിൽ അഞ്ചുതെങ്ങ് സ്വദേശിയെ ഉൾപ്പെടെ എതിരില്ലാതെ തെരഞ്ഞെടുത്തു.
അഞ്ചുതെങ്ങ് ഇലങ്കത്തിൽ ബിഎൻ സൈജുരാജ് ഉൾപ്പെടെയുള്ളവരെയാണ്
ചിറയിൻകീഴ് താലൂക്ക് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കിളിമാനൂർ സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പിൽ എതിരില്ലാതെ തെരഞ്ഞെടുത്തത്.
ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പാനലിൽ മത്സരിച്ചവരെയാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.
ബാങ്ക് ഭരണസമിതിയിലേക്ക് തെരഞ്ഞെടുത്ത ബിഎൻ സൈജുരാജ് മുൻ കേരള സംസ്ഥാന സഹകരണയൂണിയൻ മാനേജിഗ്കമ്മിറ്റി മെമ്പർ എന്ന നിലകളിൽ പ്രവർത്തിച്ചിച്ചിട്ടുള്ള അദ്ദേഹം നിലവിൽ അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് മെമ്പറും വികസനസ്റ്റാന്റിങ് കമ്മിറ്റിചെയർമാനുമാണ്.
എം ഷാജഹാൻ, മനോജ് ബി ഇടമന, കെ ജി പ്രിൻസ്, പി.റോയ്, ബി.എസ്.റെജി, കെ.വാസുദേവകുറുപ്പ്, ജി.വേണുഗോപാലൻ നായർ, ആർ.വല്ലൂർ രാജീവ്, ബി എൻ സൈജുരാജ്, കെ ശുഭദ്രസേതുനാഥ്, ജി.കൊച്ചു കൃഷ്ണക്കുറുപ്പ്, എം എസ് ബിജിമോൾ, എ സുശീല എന്നിവരെയാണ് തെരഞ്ഞെടുത്തത്.
ഭരണസമിതി യോഗം റിട്ടേണിംഗ് ഓഫീസർ കെ പ്രദീപിന്റെ അദ്യക്ഷതയിൽ ബാങ്ക് ഹാളിൽ കൂടി സി.പി.ഐ (എം) ഏര്യാ സെന്റർ കമ്മിറ്റി അംഗം എം. ഷാജഹാൻ പ്രസിഡന്റായും സി.പി. ഐ സംസ്ഥാന കൗൺസിൽ അംഗം മനോജ് ബി ഇടമന വൈസ് പ്രസിഡന്റായും തെരഞ്ഞെടുത്തു.

