Wednesday, August 28, 2024
HomeANCHUTHENGUഇന്ന് ലോക വിനോദ സഞ്ചാര ദിനം : വികസന മുരടിപ്പിൽ അഞ്ചുതെങ്ങ്.

ഇന്ന് ലോക വിനോദ സഞ്ചാര ദിനം : വികസന മുരടിപ്പിൽ അഞ്ചുതെങ്ങ്.

ഇന്ന് സെപ്റ്റംബർ 27 ലോക വിനോദ സഞ്ചാര ദിനം. സമൂഹത്തിൽ വിനോദസഞ്ചാരത്തിന്റെ പങ്കിനെക്കുറിച്ച് അവബോധം വളർത്തുകയും, ലോകമെമ്പാടുമുള്ള സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ, സാമ്പത്തിക മൂല്യങ്ങളെ വിനോദസഞ്ചാരമേഖല എങ്ങനെ ബാധിക്കുന്നുവെന്ന് ബോധ്യപ്പെടുത്തുകയുമാണ് ഈ ദിനത്തിന്റെ ലക്ഷ്യം. ഈ വർഷം ആതിഥേയരാകുന്നത് സൗദി അറേബ്യയാണ്. ‘ടൂറിസവും ഹരിത നിക്ഷേപ’വുമെന്ന പ്രമേയത്തിലാണ് ഈ വർഷം ടൂറിസം ദിനം ആഘോഷമാക്കുന്നത്. രാജ്യത്തിൻ്റെ പൈതൃക പ്രോത്സാഹനവും സംരക്ഷണ നയവുമാണ് ഇതിൽ അവതരിപ്പിക്കുന്നത്.

എന്നാൽ, ലോകമെങ്ങും വിനോദ സഞ്ചാര ദിനമായി ആഘോഷിക്കുന്ന ഈ സുദിനത്തിൽ ചരിത്രപ്രാധാന്യത്താലും പ്രകൃതി സൗന്ദര്യത്താലും ദൈവത്തിന്റെ പ്രിയപ്പെട്ട നാടെന്ന് പറയപ്പെടുന്ന അഞ്ചുതെങ്ങ് ഗ്രാമത്തിന്റെ ടൂറിസം സാധ്യതകൾ ഇന്നും വികസന മുരടിപ്പിലാണ്.

ഒട്ടനവധി നിരവധിയായിട്ടുള്ള ചരിത്ര പ്രധാന സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച അഞ്ചുതെങ്ങ് ഗ്രാമമാണ് അധികൃതരുടെ അനാസ്ഥയിൽപ്പെട്ട് ഇന്നും വികസനം മുരടിപ്പിൽ നട്ടംതിരയുന്നത്.

അഞ്ചുതെങ്ങ് കോട്ട, മുതലപൊഴി, ലൈറ്റ് ഹൗസ്, അറബിക്കടൽ, അഞ്ചുതെങ്ങ് കായൽ, ചരിത്ര പ്രധാന്യ ആരാധനാലയങ്ങൾ, പൊന്നും തുരുത്ത്, ചെമ്പകത്തറ, ആശാൻ സ്മാരകം തുടങ്ങി സമസ്ത മേഖലകളിലും ചരിത്ര പ്രാധാന്യം കൊണ്ട് ഇടം നേടിയ അനുഗ്രഹീത നാടാണ് അഞ്ചുതെങ്ങ്.

എന്നാൽ, ടൂറിസം സാധ്യതകൾ വർദ്ധിപ്പിക്കുമെന്ന പ്രഖ്യാപനത്തോടെ കോടികൾ വകയിരുത്തിയിട്ടുള്ള പല പദ്ധതികളും, പ്രയോജനകരമല്ലാതെയും എന്നെന്നേക്കുമായി മുടങ്ങിപോകുകയോ ചെയ്ത അവസ്ഥയിലാണ്. പ്രദേശത്തെ ടൂറിസം സാധ്യതകളുടെ വികസനത്തിനും പുരോഗതിക്കും വളരെയേറെ ആവിശ്യമായ അടിയന്തിര അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുവാൻ പോലും അധികൃതർകൾ കഴിഞ്ഞിട്ടില്ല എന്നതാണ് വസ്തുത.

എന്തിനേറെ, പ്രധാന കേന്ദ്രങ്ങളിൽ മനുഷ്യന്റെ പ്രാഥമിക ആവിശ്യത്തിനുള്ള ശുചിമുറിയോ വെളിച്ചമോ, നല്ല പാതകളോ ഒരുക്കുവാൻ പോലും അധികൃതർക്ക് നാളിതുവരെയും കഴിഞ്ഞിട്ടില്ല.

ടൂറിസം വികസനമെന്ന പേരിൽ കൊട്ടിഘോഷിച്ച് തുടങ്ങിവച്ച അഞ്ചുതെങ്ങ് മുതലപ്പൊഴി – പെരുമാതുറ ബീച്ച് വികസന പദ്ധതി, തീര പ്രദേശങ്ങളുടെ മുഖച്ഛായ മാറ്റുമെന്ന പ്രഖ്യാപനത്തോടെ ആരംഭിച്ച തീരദേശ പാത, കായിക്കരയിലെ കുമാരനാശാൻ സ്മാരക കാവ്യഗ്രാമം പദ്ധതി, കായിക്കര കടവ് പാലം, പാർവ്വതി പുത്തനാർ ദേശീയ ജലപാത, അഞ്ചുതെങ്ങ് തോണിക്കടവ് – കടയ്ക്കാവൂർ തൂക്ക് പാല നവീകരണവും അനുബന്ധ പാതകളുടെ നവീകരണവും, കണ്ടൽക്കാടും ഉദ്ധ്യാനവും,
എന്നിങ്ങനെ അനവധി നിരവധി മേഖലകളിൽ ഇന്നും അഞ്ചുതെങ്ങിന്റെ ടൂറിസം വികസനം മുരടിച്ച് നിൽക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES