Wednesday, August 28, 2024
HomeCHIRAYINKEEZHUകേരള കയര്‍ വര്‍ക്കേഴ്സ് സെന്ററിന്റെ സംസ്ഥാന ജാഥയ്ക്ക് ചിറയിൻകീഴിൽ സ്വീകരണം നല്‍കും.

കേരള കയര്‍ വര്‍ക്കേഴ്സ് സെന്ററിന്റെ സംസ്ഥാന ജാഥയ്ക്ക് ചിറയിൻകീഴിൽ സ്വീകരണം നല്‍കും.

കേന്ദ്ര സര്‍ക്കാരിനോട് കേരളത്തെ തകര്‍ക്കരുത്, കയര്‍ തൊഴിലാളികളെ കൈവെടിയരുത് എന്നീ ആവശ്യങ്ങളുന്നയിച്ച്‌ കേരള കയര്‍ വര്‍ക്കേഴ്സ് സെന്ററിന്റെ (സി.ഐ.ടി.യു) നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സംസ്ഥാന ജാഥയ്ക്ക് 30ന് ഉച്ചയ്ക്ക് 12ന് ചിറയിൻകീഴ് പുളിമൂട്ടില്‍ കടവില്‍ സ്വീകരണം നല്‍കും.

സ്വീകരണവുമായി ബന്ധപ്പെട്ട സംഘാടക സമിതി രൂപീകരണ യോഗം കയര്‍ വര്‍ക്കേഴ്സ് സെന്റര്‍ സംസ്ഥാന സെക്രട്ടറിയും യൂണിയൻ ജില്ലാ പ്രസിഡന്റുമായ ആര്‍.സുഭാഷ് ഉദ്ഘാടനം ചെയ്തു.യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് ജി.വ്യാസൻ അദ്ധ്യക്ഷത വഹിച്ചു. കയര്‍ സെന്റര്‍ ഭാരവാഹിയായ അഞ്ചുതെങ്ങ് സുരേന്ദ്രൻ, സി.ഐ.ടി.യു ജില്ലാ ജോയിന്റ് സെക്രട്ടറി വി.വിജയകുമാര്‍, യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് പി.മണികണ്ഠൻ, പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സി.രവീന്ദ്രൻ, ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.മുരളി, വൈസ് പ്രസിഡന്റ് ആര്‍.സരിത, ജി.ചന്ദ്രശേഖരൻ നായര്‍, എസ്.ആര്‍.ജ്യോതി, ബി.സതീശൻ, തോപ്പില്‍ നജീബ്, ഹീസാ മോൻ, വി.സാംബൻ, സി.പി സുലേഖ, സിന്ധു പ്രകാശ്, കെ.മോഹനൻ, ശശാങ്കൻ തുടങ്ങിയവര്‍ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.മുരളി ചെയര്‍മാനായും പി.മണികണ്ഠൻ ജനറല്‍ കണ്‍വീനറായും 101 അംഗ സംഘാടക സമിതി രൂപീകരിച്ചു. 27ന് വൈക്കത്ത് നിന്നാരംഭിച്ച്‌ 30ന് കോവളത്ത് സമാപിക്കുന്ന ജാഥയില്‍ ജനറല്‍ സെക്രട്ടറി കെ.കെ.ഗണേശൻ ജാഥാ ക്യാപ്റ്റനും അഡ്വ.എൻ സായികുമാര്‍ വൈസ് ക്യാപ്റ്റനും എൻ.ആര്‍ ബാബുരാജ് മാനേജരും കയര്‍ സെന്റര്‍ ഭാരവാഹികളായ അഡ്വ.കെ.പ്രസാദ്, റ്റി.കെ.ദേവകുമാര്‍, വി.എസ്.മണി, കെ.കരുണാകരൻ, കെ.പി.കുറുപ്പ്, അഞ്ചുതെങ്ങ് സുരേന്ദ്രൻ, മങ്ങന്തറ ദേവൻ, സുരേശ്വരി ഘോഷ്, സുലേഖ എന്നിവര്‍ പങ്കെടുക്കും.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES