അദാനിഗ്രൂപ്പിന്റെ ഭീമൻ ക്രൈൻ പ്രതിബന്ധങ്ങൾക്കിടെ, മുതലപ്പൊഴി അഴിമുഖ മുനമ്പിന് സമീപത്തെത്തിച്ചു.
ദിവസങ്ങൾ നീണ്ട കഠിന പരിശ്രമങ്ങൾക്കൊടുവിലാണ് ഭീമൻ ക്രൈൻ (ലോങ്ങ് ബൂം ക്രൈൻ) മുതലപ്പൊഴി തുറമുഖ മുനമ്പിന് സമീപത്ത് എത്തിച്ചത്. നിലവിൽ അഴിമുഖ മൂനമ്പിലേക്ക് എത്തുവാൻ മുപ്പത് മീറ്ററോളം മാത്രമാണ് അവശേഷിക്കുന്നത്.
ഇതോടെ, വരും ദിവസങ്ങളിൽതന്നെ, അഴിമുഖ ചാലിൽ അടിഞ്ഞുകൂടിയ പാറകൾ നീക്കം ചെയ്യുവാനുള്ള പ്രവർത്തികൾ ആരംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
നിലവിൽ 100 ടണ്ണോളം ഭാരമുള്ള ഭീമൻ ക്രൈൻ പുലിമുട്ടിനു മുകളിലൂടെ പാത തീർത്ത് മുന്നോട്ടുപോകുന്ന പ്രവർത്തികളാണ് നടന്നുവരുന്നത്. അഴിമുഖ മുനമ്പിലെ പുലിമുട്ടിലുള്ളത് വലിയ പാറകളായതിനാൽ ഈ മേഖലയിലെ സഞ്ചാരത്തിനായ് ഇടുങ്ങിയ പാതയാണ് നിലവിലുള്ളത് അതിനാൽ ഇതുവഴി ക്രൈനിന് കടന്നുപോകുവാൻ തടസ്സങ്ങളുണ്ട്.
അതിനാൽ, ഈ ഭാഗങ്ങളിൽ നിന്നും വലിയ പാറകൾ നീക്കം ചെയ്ത് പാദ വികസിപ്പിക്കുന്ന പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്.
ഈ പ്രവർത്തികൾ അടിയന്തരമായ് പൂർത്തീകരിക്കുന്നതോടെ ക്രൈൻ തുറമുഖ മുനമ്പിൽ എത്തിക്കുന്നതോടെ പ്രവർത്തികൾ ആരംഭിക്കാൻ സാധിക്കുന്ന പ്രതീക്ഷയിലാണ് കമ്പനി അധികൃതർ.

