Saturday, August 24, 2024
HomeANCHUTHENGUമുതലപ്പൊഴി കടലിൽ വള്ളം തിരയിൽപ്പെട്ട് അപകടം : കപ്പിവീണ് ഗുരുതര പരിക്കേറ്റ മത്സ്യത്തൊഴിലാളി മരിച്ചു.

മുതലപ്പൊഴി കടലിൽ വള്ളം തിരയിൽപ്പെട്ട് അപകടം : കപ്പിവീണ് ഗുരുതര പരിക്കേറ്റ മത്സ്യത്തൊഴിലാളി മരിച്ചു.

മുതലപ്പൊഴി കടലിൽ മത്സ്യബന്ധന വള്ളത്തിലെ കപ്പി ഇളകിവീണ് ഗുരുതര പരിക്കേറ്റ പുതുക്കുറിച്ചി സ്വദേശി മരിച്ചു.

ശക്തമായ തിരയിൽപ്പെട്ട് ആടിയുലഞ്ഞ വള്ളത്തിൽ സ്ഥാപിച്ചിരുന്ന എട്ട് കിലോയോളം ഭാരമുള്ള ഇരുമ്പ് കപ്പി ഇളകി വീണ് പരുക്ക് പറ്റിയാണ് മരണം സംഭവിച്ചത്.

ഇന്ന് രാവിലെയോടെ അഞ്ചുതെങ്ങ് മുതലപ്പൊഴി ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിന് പോയ വള്ളമാണ് കടലിൽ വച്ച് അപകടത്തിൽപ്പെട്ടത്. ശക്തമായ തിരയിൽപ്പെട്ട് നിയന്ത്രണം തെറ്റിയ വള്ളം ശക്തമായ് ഉയർന്നു പൊങ്ങി ആടി ഉലയുകയുമായിരുന്നു.
തുടർന്ന് വള്ളത്തിന്റെ മുകളിലാണ് സ്ഥാപിച്ചിരുന്ന എട്ട് കിലോയോളം ഭാരമുള്ള ഇരുമ്പ് കപ്പി ഇളകി സമീപത്ത് ഉണ്ടായിരുന്ന മത്സ്യത്തൊഴിലാളിയുടെ മുകളിലേക്ക് വീഴുകയായിരുന്നു.

പുതുക്കുറിച്ച് സ്വദേശി നൗഫൽ (32) നാണ് അപകടത്തിൽ ഗുരുതര പരുക്ക് പറ്റിയത്. ഇയാളെ ഉടൻ തന്നെ മറ്റ് മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നടപടിക്രങ്ങൾക്ക് ശേഷം, മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES