അന്തരിച്ച മുൻ എം.എൽ.എയും പ്രമുഖ സി.പി.എം നേതാവുമായ ആനത്തലവട്ടം ആനന്ദന്റെ ഭൗതിക ശരീരം ഇന്ന് രാത്രിയോടെ ചിറയിൻകീഴ് ആനത്തല വട്ടത്തെ അദ്ദേഹത്തിന്റെ വസതിയിലേക്ക് കൊണ്ടു വന്നു.
ചിറയിൻകീഴിലെ അദ്ദേഹത്തിന്റെ വസതിയിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ ഒരുക്കങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
നാളെ രാവിലെ 9 ന് ആറ്റിങ്ങൽ കച്ചേരി ജംഗ്ഷനിലും 11 മണി മുതൽ തിരുവനന്തപുരം എകെജി സെൻ്ററിലും 2 മണി മുതൽ സിഐടിയു സംസ്ഥാന കമ്മിറ്റി ഓഫിസിലും പൊതുദർശനത്തിന് വയ്ക്കും.
തുടർന്ന് വൈകുന്നേരം 5.00 മണിക്ക് തിരുവനന്തപുരം ശന്തികവാടത്തിൽ സംസ്കാര ചടങ്ങുകൾ നടക്കും.

