Thursday, August 29, 2024
HomeANCHUTHENGUഒടുവിൽ ഭീമൻ ക്രൈൻ പണിതുടങ്ങി : മുതലപ്പൊഴി അഴിമുഖ ചാലിലെ പാറകൾ നീക്കിതുടങ്ങി.

ഒടുവിൽ ഭീമൻ ക്രൈൻ പണിതുടങ്ങി : മുതലപ്പൊഴി അഴിമുഖ ചാലിലെ പാറകൾ നീക്കിതുടങ്ങി.

വിവാധങ്ങൾക്കും കാത്തിരിപ്പിനുമൊടുവിൽ ഭീമൻ ക്രൈൻ പ്രവർത്തിച്ചു തുടങ്ങി. ഇന്നലെ രാവിലെ പതിനൊന്നുമണിയോടെയാണ് ഭീമൻ ക്രൈൻ പൂർണ്ണമായും പ്രവർത്തന സജ്ജമായത്. ഇതോടെ മുതലപ്പൊഴി അഴിമുഖ ചാലിലെ പാറകൾ നീക്കം ചെയ്യുന്ന പ്രവർത്തികൾ വേഗത്തിലാകുമെന്നാണ് പ്രതീക്ഷ.

മന്ത്രിതല ചർച്ച തീരുമാനങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് അദാനി ഗ്രൂപ്പ്‌ മുതലപൊഴിയിൽ ലോങ്ങ് ബൂം ക്രൈൻ (ഭീമൻ ക്രൈൻ ) അഞ്ചുതെങ്ങ് മുതലപ്പൊഴിയിൽ എത്തിച്ചത്.

ഒൻപതോളം ട്രൈലെറുകളിൽ തൂത്തുക്കുടിയിൽ നിന്ന് എത്തിക്കുകയായിരുന്നു. മൈൻബോഡി, ബൂം, ക്രാളർ വീൽ എന്നിവ എത്തിച്ചത് വിവിധ ഭാഗങ്ങളായാണ്.
വളരെ ശ്രമകരമായ പ്രയത്നങ്ങൾക്കൊടുവിലാണ്
ഇവയുടെ കൂട്ടിയോജിപ്പിക്കൽ കമ്പനി അധികൃതർക്ക് പൂർത്തിയാക്കാൻ സാധിച്ചത്.

എന്നാൽ കൂട്ടിയോജിപ്പിച്ച ക്രൈൻ കൊണ്ട് പോകാൻ ആവശ്യമായ വീതി പുലിമുട്ടിന് ഇല്ലാത്തിരുന്നത് അഴിമുഖ ചാലിലെ പാറനീക്കം വീണ്ടും വൈകിപ്പിയ്ക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES