മുതലപ്പൊഴി ഹാർബർ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി കേന്ദ്ര സർക്കാർ എജൻസിയായ സീസഫ് ഉദ്യോഗസ്ഥർ മുതലപ്പൊഴി സന്ദർശിച്ചു.
അടിസ്ഥാന സൗകര്യ വികസനത്തിനായി സംസ്ഥാന സർക്കാർ സമർപ്പിച്ച പ്രോജക്ട്ന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സർക്കാർ എജൻസിയായ സീസഫ് ഉദ്യോഗസ്ഥരുടെ മുതലപ്പൊഴി മുതലപ്പൊഴി സന്ദർശനം.
മുതലപ്പൊഴി ഹാർബറിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന് സമർപ്പിച്ച 50 കോടി രൂപയുടെ പ്രൊജക്റ്റ് റിപ്പോർട്ട് പരിശോധിച്ചു ഫണ്ട് അനുവദിക്കുന്ന നടപടി ക്രമങ്ങളുടെ ഭാഗമായി കഴിഞ്ഞ സെപ്റ്റംബർ 22 ന് NFDB (നാഷണൽ ഫിഷറീസ് ഡെവലപ്മെന്റ് ബോർഡ് ) എക്സിക്യൂട്ടീവ് ഡയറക്ടർ പൊത്തൂരി നെഹ്റു സന്ദർശനം നടത്തിയിരുന്നു. ഈ സന്ദർശനത്തിന്റെ തുടർച്ചയായാണ് ഇപ്പോൾ കേന്ദ്ര സർക്കാർ എജൻസിയായ സീസഫ് ഉദ്യോഗസ്ഥർ മുതലപ്പൊഴി സന്ദർശനം നടത്തുന്നത്.
സന്ദർശനത്തിന്റെ ഭാഗമായി രാവിലെ 10:30 ഓടെ മുതലപ്പൊഴിയിലെത്തിയ കേന്ദ്ര ഉദ്യോഗസ്ഥ സംഘം അഞ്ചുതെങ്ങ് താഴമ്പള്ളി, പെരുമാതുറ ഹാർബറുകളിൽ സന്ദർശനം നടത്തി. തുടർ മത്സ്യത്തൊഴിലാളികളോട് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി.
50 കോടിയുടെ പദ്ധതിയ്ക്ക് പുറമേ, സമർപ്പിക്കപ്പെട്ട മുതലപ്പൊഴി അഴിമുഖത്തെ ട്രെഡ്ജിങ് അടക്കമുള്ള മറ്റ് നടപടികൾ CWPRS റിപ്പോർട്ട് കൂടി പരിഗണിച്ചു മാത്രമേ അംഗീകാരത്തിനായ് സമർപ്പിക്കുകയുള്ളൂ എന്നാണ് സൂചന.
അജിൻ ജെയിംസ്, ദിവ്യ ഷർമ്മ, ദിനേശ് കുമാർ സോണി എന്നിവരടങ്ങുന്ന മൂന്നംഗ സംഘമാണ് സന്ദർശനം നടത്തിയത്.
മുതലപ്പൊഴി ഫിഷിങ് ഹാർബർ വാർഫ്കളുടെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി തുറമുഖ വകുപ്പ് മന്ത്രിക്ക് സാമൂഹ്യ പ്രവർത്തകനായ അഞ്ചുതെങ്ങ് സജൻ നൽകിയ നിവേദനത്തിന്റെ PMMSY പദ്ധതിയിൽ ഉൾപ്പെടുത്തി ₹50 കോടിയുടെ പദ്ധതിരേഖ സംസ്ഥാന സർക്കാർ കേന്ദ്ര അംഗീകാരത്തിനായി സമർപ്പിച്ചിരുന്നു.


Congratulations to social worker Anjuthengu Sajan for his efforts to point out the basic amenities before Govt.authorities for Anjuthengu areas.