Monday, August 26, 2024
HomeANCHUTHENGUചിറയിൻകീഴ് റെയിൽവേ മേൽപ്പാല നിർമ്മാണം വൈകുന്നതിന് കാരണക്കാർ റെയിൽവേയെന്ന് റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷൻ...

ചിറയിൻകീഴ് റെയിൽവേ മേൽപ്പാല നിർമ്മാണം വൈകുന്നതിന് കാരണക്കാർ റെയിൽവേയെന്ന് റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷൻ ഓഫ് കേരള.

ചിറയിൻകീഴ് റെയിൽവേ മേൽപ്പാല നിർമ്മാണം വൈകുന്നതിന് കാരണക്കാർ റെയിൽവേയെന്ന് ആർ.ബി.ഡി.സി (റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷൻ ഓഫ് കേരള.)

ചിറയിൻകീഴ് റെയിൽവേ മേൽപ്പാല നിർമ്മണം അനന്തമായ് വൈകുന്നതിൽ പ്രദേശവാസികളും യാത്രക്കാരും നേരിടുന്ന ബുദ്ധിമുട്ടുകൾ ചൂണ്ടികാട്ടി സൂമൂഹ്യപ്രവർത്തകനായ അഞ്ചുതെങ്ങ് സജൻ നൽകിയ നിവേദനത്തിന് ലഭിച്ച മറുപടിയിലാണ് മേൽപ്പാല നിർമ്മാണം വൈകുന്നതിന് കാരണക്കാർ റെയിൽവേയാണെന്ന് റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോർപറേഷൻ ഓഫ് കേരള ലിമിറ്റഡ് സൂചിപ്പിക്കുന്നത്.

ചിറയിൻകീഴ് ഉൾപ്പടെ 10 ആർ.ഒ.ബി.കൾക്കായി ആർ.ബി.ഡി. സി.കെ. Design Build Transfer വ്യവസ്ഥയിൽ ടെണ്ടർ ക്ഷണിക്കുകയും ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയ M/s. SPL Infrastructure Pvt. Ltd എന്ന കോൺട്രാക്ടറുമായി കരാർ ഉറപ്പിക്കുകയും ചെയ്തു. പദ്ധതിയുടെ പ്രോജക്ട് മാനേജ്മെന്റ് കണ് സൾട്ടന്റായി RITES എന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനത്തെ കിഫ്ബി ചുമതലപ്പെടുത്തുകയുമാണ് ചെയ്തിരുന്നത്. കരാറുകാരൻ പദ്ധതിയുടെ സ്ട്രക്ചറൽ ഡിസൈൻ പൂർത്തിയാക്കി ഐ.ഐ.ടി. യുടെ അപ്രൂവൽ ലഭിച്ചതിന് ശേഷം 2021 ഒക്ടോബർ 30 നാണ് കരാറുകാരന് Notice to Proceed (NTP) നൽകിയത്.

ചിറയിൻകീഴ് റെയിൽവേ മേൽപ്പാലത്തിന് റെയിൽവേ ഭാഗം ഒഴികെ 11 സ്പാനുകളി ലായി 41 പൈലുകളും 9 ൽ ക്യാപ്പുകളും, പിയറും 2 അബ്മെന്റും ആണ് ഉള്ളത്. നാളിതുവരെ മുഴുവൻ പൈലുകളും പൈൽക്യാപ്പ്, പിയർ, പിയർ ക്യാപ്പ്, അബമെന്റ്, അഡ്ജസന്റ് സ്പാൻ ഒഴികെയുള്ള ഗർഡറുകൾ, 2111 സ്ലാബുകളും, 45% ഡ്രൈനേജ് വർക്കുകളും പൂർത്തികരിച്ചിട്ടുണ്ട്.

പദ്ധതിയുടെ ഭാഗമായുള്ള റിട്ടേനിംഗ് വാൾ A1 സൈഡിൽ പൂർത്തികരിക്കുകയും 42 സൈഡിൽ ഇടതുവശത്തെ പൂർത്തികരിക്കുകയും ചെയ്തു. വലതു വശത്തെ റീട്ടെയിനിംഗ് വാൾ യൽവേയുടെ അംഗീകാരം ലഭിച്ച മുറയ്ക്ക് പ്രവർത്തികൾ പുരോഗമിക്കുന്നു. റെയിൽവേയുടെ 3 സ്പാനുകൾ റെയിൽവേ നേരിട്ടാണ് നിർമ്മിക്കുന്നത്.

റെയിൽവേ സ്പാനിന്റെ ഇരുവശത്തുമായി ബാക്കി രണ്ട് സ്പാനുകൾ റെയിൽവേയുടെ നിർമ്മാണ പ്രവർത്തികൾ പൂർത്തിയായതിനു ശേഷം മാത്രമേ ആരംഭിക്കാൻ സാധിക്കുകയുള്ളൂ. പ്രാരംഭ ഘട്ടത്തിൽ ഈ 10 റെയിൽവേ മേൽപ്പാലങ്ങളുടെയും റെയിൽവേ സ്പാൻ ഉൾപ്പെടെയാണ് ടെണ്ടർ ക്ഷണിച്ചതും കരാറുകാരനുമായി കരാർ ഉറപ്പിച്ചതും എന്നാൽ റെയിൽവേയോട് നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും റെയിൽവേ സ്പാൻ ആർ.ബി.ഡി.സി.കെ നിർമ്മിക്കുന്നതിന് റെയിൽവേ അംഗീകാരം നൽകിയില്ല. കൂടാതെ, റെയിൽവേ യുടെ ഭാഗം റെയിൽവേ നേരിട്ട് നിർമ്മിക്കുമെന്ന് അറിയിച്ചിട്ടുള്ളത്. എത്രയും വേഗം ടി പ്രവർത്തികൾ പൂർത്തികരി ക്കണമെന്ന് റെയിൽവേയോട് ആർ.ബി.ഡി.സി.കെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും റെയിൽവേ മേൽപ്പാല നിർമ്മാണം അനന്തമായ് വയ്ക്കുന്നത് ചൂണ്ടിക്കാട്ടി സാമൂഹ്യ പ്രവർത്തകനായ അഞ്ചുതെങ്ങ് സജൻ വകുപ്പ് മന്ത്രിയ്ക്ക് ഉൾപ്പെടെ അയച്ച നിവേദനത്തിന് ആർ.ബി.ഡി.സി. ജനറൽ മാനേജർ (Roads and Bridges Development Corporation of Kerala Ltd ) നൽകിയ മറുപടി കത്തിൽ പറയുന്നത്.

റെയിൽവേ സ്പാനിന്റെ പ്രവർത്തി പൂർത്തികരിച്ചാൽ 3 മാസം കൊണ്ട് മേൽപ്പാലത്തിന്റെ പ്രവർത്തി കൾ പൂർത്തികരിക്കാനാവുമെന്നും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്. കൂടാതെ, സർവ്വീസ് റോഡ് റീട്ടെയിനിംഗ് വാൾ എന്നിവയുടെ പ്രവർത്തി നടക്കുന്നതിനാൽ ആർ.ഒ.ബി യുടെ വശങ്ങളിൽ ചെളി രൂപപ്പെട്ടിരുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നതിനെ തുടർന്ന് കോൺട്രാക്ടർക്ക് താൽക്കാലികമായി സർവ്വീസ് റോഡുകൾ സഞ്ചാരയോഗ്യമാക്കാൻ നിർദ്ദേശം നൽകിയിരുന്നതായും, എന്നാൽ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതി നാലും തുടർച്ചയായി മഴ പെയ്യുന്നതിനാലും വീണ്ടും ഈ റോഡികളിൽ ചെളി നിറഞ്ഞതായും ഇത് എത്രയും വേഗം നീക്കം ചെയ്ത് സഞ്ചാര യോഗ്യമാക്കുവാൻ കോൺട്രാക്ടർക്ക് അടിയന്തര നിർദ്ദേശം നൽകിയിട്ടുണ്ടെന്നും സൂചിപ്പിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES