Friday, August 30, 2024
HomeANCHUTHENGUപരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ആഴക്കടൽ മത്സ്യബന്ധനത്തിനായുള്ള ചൂണ്ടയും നൂലും പദ്ധതി : അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി...

പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ആഴക്കടൽ മത്സ്യബന്ധനത്തിനായുള്ള ചൂണ്ടയും നൂലും പദ്ധതി : അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 15.

പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ആഴക്കടൽ മത്സ്യബന്ധനത്തിനായുള്ള ചൂണ്ടയും നൂലും പദ്ധതിയ്ക്ക് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി നവംബർ 15 ആണെന്ന് ഫിഷറീസ് മേഖല വകുപ്പ് അറിയിപ്പ്.

ആഴക്കടൽ മത്സ്യബന്ധനത്തിൽ സജീവമായി ഏർപ്പെടുന്നതും നിയമപരമായി രജിട്രേഷൻ ലൈസൻസുളളതുമായ യാനങ്ങൾ സ്വന്തമായുള്ളതും കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതുമായ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ആഴക്കടൽ മത്സ്യബന്ധനത്തിന് ചൂണ്ടയും നൂലും നൽകുന്ന പദ്ധതിയിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.

പദ്ധതി യൂണിറ്റ് കോസ്റ്റായി 1,00,000/- രൂപ നിശ്ചയിച്ചിട്ടുള്ളത്, ഇതിന്റെ 75% തുക സർക്കാർ സബ്സിഡി ധനസഹായമായി ലഭിക്കുന്നു.

താൽപര്യമുളള മത്സ്യത്തൊഴിലാളികൾ അപേക്ഷകൾ വെള്ളപേപ്പറിൽ ഈ മാസം 15-ാം തിയതിയ്ക്ക് മുൻപ് മത്സ്യഭവനുകളിൽ സമർപ്പിക്കേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് : 0471 2450773

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES