Saturday, August 24, 2024
HomeCHIRAYINKEEZHUചിറയിൻകീഴ് മേൽപ്പാല നിർമ്മാണം വൈകുന്നതിൽ പ്രതിഷേധിച്ച് സിപിഐ എം ധർണ്ണ സംഘടിപ്പിച്ചു.

ചിറയിൻകീഴ് മേൽപ്പാല നിർമ്മാണം വൈകുന്നതിൽ പ്രതിഷേധിച്ച് സിപിഐ എം ധർണ്ണ സംഘടിപ്പിച്ചു.

ചിറയിൻകീഴ് മേൽപ്പാല നിർമ്മാണത്തിൽ റെയിൽവേ അവഗണന അവസാനിപ്പിക്കണമെന്നാശ്യപ്പെട്ട് റെയിൽവേ സ്റ്റേഷനു മുന്നിൽ സിപിഐ എം ആറ്റിങ്ങൽ ഏരിയ കമ്മിറ്റി മാർച്ചും ധർണയും നടത്തി.

ജില്ലാ സെക്രട്ടറി വി ജോയി ഉദ്ഘാടനം ചെയ്തു. നിർമ്മാണം പൂർത്തീകരിക്കാൻ റെയിൽവേയുടെ ഭാഗത്തുനിന്നും അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ആയിരക്കണക്കിനാളുകളെ അണിനിരത്തി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ആർ സുഭാഷ് അധ്യക്ഷനായി.

സിപിഐ എം ജില്ലാ സെക്രട്ടറി യറ്റംഗം ആർ രാമു, എ ഷൈലജാ ബീഗം, വി എ വിനീഷ്, എസ് ലെനിൻ, പി മുരളി, അഞ്ചുതെങ്ങ് സുരേന്ദ്രൻ, ജി വേണുഗോപാലൻ നായർ, പി മണികണ്ഠൻ, വി വിജയകുമാർ, ആർ സരിത, ജി വ്യാസൻ, വി ലൈജു, സി രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES