സ്വന്തം താമസ ആവശ്യത്തിന് ഉപയോഗിക്കുന്ന 645ചതുരശ്ര അടി വരെ (60 ചതുരശ്ര മീറ്റർ) തറ വിസ്തീർണ്ണമുള്ള വീടുകൾക്ക് നികുതി ഒഴിവ് നൽകാൻ തീരുമാനം.
ഇന്നലെ ചേർന്ന മന്ത്രിസഭായോഗത്തിലാണ് തീരുമാനം. നിലവിൽ 320 ചതുരശ്രഅടി വരെയുള്ള (30ചതുരശ്രമീറ്റർ) വീടുകൾക്കായിരുന്നു നികുതിയൊഴിവ്. ഗ്രാമ പഞ്ചായത്തുകളിലും നഗരസഭകളിലുമുള്ള വീടുകൾക്കാണ്ഈ ആനുകൂല്യം. വാടക വീടുകൾക്ക് ഇത് ലഭിക്കില്ല. ഈ ഇളവ് ഫ്ളാറ്റുകൾക്കും ബാധകമല്ല.
എന്നാൽ പദ്ധതി സാധാരണക്കാർക്ക് ഗുണകരമാകുമോ എന്നതിൽ വ്യക്തത ആയിട്ടില്ല.
2019ലെ കെട്ടിട നിർമ്മാണ ചട്ടപ്രകാരം 66 ചതുരശ്രമീറ്ററിൽ (709.5 സ്ക്വയർ ഫീറ്റ്) കവിയരുതെന്നാണ് നിർദ്ദേശം. ഇതനുസരിച്ച് വീട് നിർമ്മിച്ചവർ നിലവിലെ ഇളവിന്റെ പരിധിക്ക് പുറത്താണ്.
കൂടാതെ, പി.എം.എ.വൈ, ലൈഫ് പദ്ധതികൾ പ്രകാരം വച്ചവീടുകൾ 60 ചതുരശ്രമീറ്ററിന് മുകളിലുമാണ്.

