Wednesday, August 28, 2024
HomeANCHUTHENGUമുതലപ്പൊഴി : അഴിമുഖത്തു നിന്നും നീക്കം ചെയ്യുന്ന മണൽ താഴമ്പളി തീരത്ത് നിക്ഷേപിക്കുമെന്ന വാഗ്ധാനം നടപ്പാകില്ല.

മുതലപ്പൊഴി : അഴിമുഖത്തു നിന്നും നീക്കം ചെയ്യുന്ന മണൽ താഴമ്പളി തീരത്ത് നിക്ഷേപിക്കുമെന്ന വാഗ്ധാനം നടപ്പാകില്ല.

അഞ്ചുതെങ്ങ് മുതലപ്പൊഴി അഴിമുഖത്തു നിന്നും നീക്കം ചെയ്യുന്ന മണൽ താഴമ്പളി തീരത്ത് നിക്ഷേപിക്കുമെന്ന വാഗ്ധാനം നടപ്പാകില്ല. മുതലപ്പൊഴി അഴിമുഖ നിർമ്മാണത്തിലെ ആശാസ്ത്രീയതയെ തുടർന്ന് തീരശോഷണം സംഭവിച്ചുകൊണ്ടിയിരിക്കുന്ന അഞ്ചുതെങ്ങ് – താഴമ്പള്ളി മേഖലയിൽ അഴിമുഖത്തുനിന്നും നീക്കം ചെയ്യുന്ന മണൽ നിക്ഷേപിച്ചുകൊണ്ട് തീരം തിരിച്ചുപിടിക്കുമെന്ന സർക്കാരിന്റെ വാഗ്ധാനം മാത്രമായ് മാറുന്നത്.

അഴിമുഖത്ത് അടിഞ്ഞുകൂടിയ മണൽ അത്യാധുനിക ട്രെഡ്ജറുകൾ ഉപയോഗിച്ച് നീക്കം ചെയ്ത് ഇത് അഞ്ചുതെങ്ങ് – താഴമ്പള്ളി ഭാഗത്ത് നിക്ഷേപിക്കുമെന്നായിരുന്നു അധികൃതർ മത്സ്യത്തൊഴിലാളികൾക്ക് വാഗ്ദാനം നൽകിയിരുന്നത്.
എന്നാൽ നിലവിൽ അഴിമുഖത്തിന് സമീപത്തായി കൂറ്റൻ ബാർജ് എത്തിച്ചുകൊണ്ട് ഈ ബാർജിലേക്ക് ജെസിബി ഉപയോഗിച്ചുകൊണ്ട് അഴിമുഖ ചാലിൽ നിന്നും മണൽ കോരി നിക്ഷേപിക്കുകയും, ബാർജ് നിറഞ്ഞുകഴിഞ്ഞാൽ ഇത് ഉൽക്കടലിലേക്ക് കൊണ്ടുപോകുകയും മണൽ നിറച്ച ഡക്ക്ന്റെ താഴ് ഭാഗം തുറന്ന് മണൽ കടലിന്റെ അടിത്തട്ടിലേക്ക് നിക്ഷേപിക്കുകയുമാണ് ചെയ്യുന്നത്.

മണൽ നിറച്ച ബർജ്ജ് താഴമ്പള്ളി തീരത്തിന് സമീപം എത്തിക്കാൻ കഴിയാത്തതാണ് തീര ശോഷണം സംഭവിച്ച മേഖലകളിൽ മണൽ നിക്ഷേപിക്കുവാൻ കഴിയാത്തതിന് കാരണമെന്നാണ് കമ്പനി അധികൃതർ പറയുന്നത്.

ഇതോടെ, നിലവിലെ ജെസിബി ഉപയോഗിച്ച് കൊണ്ടുള്ള മണൽ നീക്കം പ്രായോഗികമല്ലെന്നും കാര്യങ്ങളുടെ പോക്ക് ഇത്തരത്തിലാണെങ്കിൽ വർഷങ്ങൾ എടുത്താലും തുറമുഖ ചാലിന് ആഴം നിലനിർത്താനുള്ള പരിശ്രമങ്ങൾ വിജയം കാണില്ലെന്നുമാണ് പ്രദേശത്തെ മത്സ്യത്തൊഴിലാളികൾ പറയുന്നത്.

എത്രയും പെട്ടെന്ന് തന്നെ അത്യാധുനിക ട്രെഡ്ജിങ് സംവിധാനങ്ങൾ മുതലപ്പൊഴിയിൽ എത്തിച്ചുകൊണ്ട് മണൽ നീക്കം ദ്രുതഗതിയിൽ ആക്കണമെന്നും നീക്കം ചെയ്യുന്ന മണൽ തീര ശോഷണം സംഭവിച്ച മേഖലകളിൽ നിക്ഷേപിക്കുവാനുള്ള നടപടികൾ സ്വീകരിക്കണമെന്നും മത്സ്യത്തൊഴിലാളികൾ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES