Wednesday, August 28, 2024
HomeANCHUTHENGUമുതലപ്പൊഴി അഴിമുഖത്തെ മണൽനീക്കം പുനരാരംഭിച്ചു.

മുതലപ്പൊഴി അഴിമുഖത്തെ മണൽനീക്കം പുനരാരംഭിച്ചു.

അഞ്ചുതെങ്ങ് മുതലപ്പൊഴി അഴിമുഖത്തു നിന്ന് മണൽനീക്കം പുനരാരംഭിച്ചു. വിഴിഞ്ഞത്ത് നിന്നെത്തിച്ച ബാർജറിൽ മണ്ണ് മാന്തി യന്ത്രം സ്ഥാപിച്ചാണ് മണൽ മണൽനീക്കം പുനരാരംഭിച്ചത്.

400 മീറ്റർ നീളത്തിലും 60 മീറ്റർ വീതിയിലും 6 മീറ്റർ താഴ്ചയിലുമാണ് മണലെടുക്കുന്നത്. മുതലപ്പൊഴി തുറമുഖത്ത് മത്സ്യത്തൊഴിലാളികൾ നേരിടുന്ന അപകടങ്ങൾ പരിഹരിക്കാൻ ജൂലായിൽ മത്സ്യബന്ധന വകുപ്പ് മന്ത്രി വിളിച്ചുചേർത്ത യോഗത്തിലെ തീരുമാനങ്ങളാണ് ഇപ്പോൾ അദാനി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ നടത്തുന്നത്. അഴിമുഖത്തുണ്ടായിരുന്ന 700ഓളം കല്ലുകളും 140ഓളം ടെട്രോപോഡുകളും ക്രെയിനുകൾ ഉപയോഗിച്ച് ഇതിനോടകം നീക്കം ചെയ്തതായാണ് കമ്പനി അവകാശപ്പെടുന്നത്.

അവശേഷിക്കുന്ന കല്ലുകൾ സമയബന്ധിതമായി മാറ്റുമെന്നും പറയുന്നു. നീക്കം ചെയ്യുന്ന മണൽ താഴംപള്ളി ഭാഗത്ത് നിക്ഷേപിക്കാനാണ് തീരുമാനിച്ചതെങ്കിലും ഇത് നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല. ബാർജറിൽ മണ്ണുനീക്കുന്നതിനാൽ അതിന് കഴിയാത്തതെന്നാണ് ബന്ധപ്പെട്ടവരുടെ വിശദീകരണം.

മണൽനീക്കത്തിനു ശേഷം മത്സ്യയാനങ്ങൾക്ക് വഴികാട്ടുന്നതിനായി നാവിഗേഷൻ ബോയ പൊഴിമുഖത്ത് സ്ഥാപിക്കുമെന്നാണ് സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES