Monday, August 26, 2024
HomeANCHUTHENGUവാഹനാപകടത്തിൽ അഞ്ചുതെങ്ങ് പൂത്തുറ സ്വദേശി മരിച്ചു.

വാഹനാപകടത്തിൽ അഞ്ചുതെങ്ങ് പൂത്തുറ സ്വദേശി മരിച്ചു.

വാഹനാപകടത്തിൽ അഞ്ചുതെങ്ങ് പൂത്തുറ സ്വദേശി മരിച്ചു. പൂത്തുറ തരിശ്ശ്പറമ്പ് പള്ളിപ്പുരയിടത്തിൽ മിനി കൊട്ടേജിൽ ഗുലായിസ് (49) ആണ് മരണപ്പെട്ടത്.

ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. വീടിനു സമീപത്തെ റോഡരിൽ നിൽക്കുമ്പോൾ പെരുമാതുറ ഭാഗത്തുനിന്നും അഞ്ചുതെങ്ങ് ഭാഗത്തേയ്ക്കു പോകുകയായിരുന്ന വാഹനം നിയന്ത്രണംവിട്ട് ഇടിയ്ക്കുകയായിരുന്നു.

ഗുരുതരമായി പരുക്ക് പറ്റിയ ഗുലായിസിനെ ഉടൻതന്നെ നേതൃത്വത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല

പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ഇന്ന് ഉച്ചയോടെ വിട്ടുകിട്ടിയ മൃതദേഹം പൂത്തുറ സെന്റ് റോക്കി ദേവാലയത്തിൽ സംസ്കരിച്ചു.

സംഭവത്തിൽ അഞ്ചുതെങ്ങ് പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES