Wednesday, August 28, 2024
HomeANCHUTHENGUനിവേദനം ഫലംകണ്ടു : ബിവറേജിൽ വിൽക്കുന്ന മദ്യകുപ്പികൾ ഡിസംബർ 20 മുതൽ സഞ്ചികളിൽ.

നിവേദനം ഫലംകണ്ടു : ബിവറേജിൽ വിൽക്കുന്ന മദ്യകുപ്പികൾ ഡിസംബർ 20 മുതൽ സഞ്ചികളിൽ.

ബിവറേജിൽ വിൽക്കുന്ന മദ്യകുപ്പികൾ ഡിസംബർ 20 മുതൽ 10 രൂപ സഞ്ചികളിൽ നൽകാൻ തീരുമാനം. സർക്കാർ നിയന്ത്രിത സ്ഥാപനമായ ബിവറേജ് / ബെവ്‌കോ ഔട്ട്‌ലറ്റ്കളിൽ നിന്നും വിൽപ്പനനടത്തുന്ന മദ്യക്കുപ്പികൾ തുണി സഞ്ചികളിൽ നൽകുവാനാണ് തീരുമാനമായാത്. ആദ്യഘട്ടത്തിൽ പരീക്ഷണ അടിസ്ഥാനത്തിലാകും പദ്ധതി നടപ്പിലാക്കുക.

സർക്കാർ നിയന്ത്രിത മദ്യശാലകളിൽ നിന്നും വിൽക്കുന്ന മദ്യക്കുപ്പികൾ സഞ്ചികളിൽ നൽകുവാൻ നടപടി സ്വീകരിക്കണമെന്ന ആവിശ്യവുമായി സാമൂഹ്യ പ്രവർത്തകനായ അഞ്ചുതെങ്ങ് സജൻ
തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷിന് കഴിഞ്ഞ സെപ്റ്റംബർ 13 ന് നിവേദനം നൽകിയിരുന്നു.

നിലവിൽ പല വിദേശമദ്യ വിലപ്പന ശാലകളിൽനിന്നും വാറ്റ് / സെസ് / ജിഎസ്ടി ഉൾപ്പെടെ വൻതുക ടാക്സ് ഇനത്തിൽ നൽകി വാങ്ങുന്ന മദ്യകുപ്പികൾ കൃത്യമായി പൊതിഞ്ഞോ, (പലയിടങ്ങളിലും മദ്യക്കുപ്പികൾ പൊതിയാൻ ന്യൂസ്‌ പേപ്പറുകൾ ചോദിച്ചാൽ പോലും നൽകുന്നില്ല) സഞ്ചികളിലോ ആക്കി നൽകാത്തതിനാൽ ഉപഭോക്താക്കൾ പൊതു നിരത്തുകളിലൂടെ ഇവ പരസ്യമായി കൊണ്ടുനടക്കെണ്ടുന്ന അവസ്ഥയാണെന്നും, പൊതുനിരത്തിൽ വിദ്യാർത്ഥികളും സ്ത്രീകളുമടക്കമുള്ളവരുടെ മുന്നിലൂടെയുള്ള ഇത്തരം യാത്രകൾ വിവിധ സാമൂഹ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്നു ചൂണ്ടികാട്ടിയാണ് അദ്ദേഹം വകുപ്പ് മന്ത്രിക്ക് നിവേദനം സമർപ്പിച്ചിരുന്നത് .

വരുന്ന ഡിസംബര്‍ 20 മുതലൽ ബെവ്കോ ഷോപ്പുകളില്‍ നിന്ന് മദ്യം വാങ്ങുമ്പോൾ കുപ്പികള്‍ കൊണ്ടുപോകാവുന്ന കൈത്തറി തുണി സഞ്ചി പരീക്ഷണാടിസ്ഥാനത്തിൽ ലഭ്യമാക്കുവാനുള്ള തീരുമാനം ഉണ്ടായിരിക്കുന്നത്. ഇതിന്റെ ഭാഗമായി ബിവറേജസ് കോര്‍പ്പറേഷൻ ഹാന്റെക്സുമായി കരാറൊപ്പിട്ടു. 10 രൂപ നിരക്കിലാകും ആവിശ്യക്കാർക്ക് സഞ്ചി ലഭ്യമാക്കുക.

തിരുവനന്തപുരം, എറണാകുളം ജില്ലകളിലെ ബെവ്കോ സൂപ്പര്‍മാര്‍ക്കറ്റുകളിലാവും ആദ്യ ഘട്ടത്തിൽ സഞ്ചി ലഭ്യമാക്കുക, വെള്ള നിറത്തിലുള്ള സഞ്ചിയില്‍ ബെവ്കോയുടെ ലോഗോയുമുണ്ടാകും.

1 COMMENT

  1. വളരെ നല്ലൊരു തീരുമാനം…. ഇത് നടപ്പിലാക്കാൻ പ്രയത്നിച്ച അഞ്ചുതെങ് സജന് അഭിവാദ്യങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES