ചിറയിൻകീഴ് റെയിൽവേ മേൽപ്പാല നിർമ്മാണം വൈകുന്നതിൽ മനുശ്യവകാശ കമ്മീഷൻ കേസെടുത്തു. മേൽപ്പാലം നിർമ്മാണം അനന്തമായ് നീണ്ടുപോകുന്ന അവസ്ഥയിൽ പൊതുജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഗണിച്ചുകൊണ്ട് മനുഷ്യാവകാശ കമ്മീഷന്റെ ശക്തമായ ഇടപെടൽ ആവിശ്യപ്പെട്ടുകൊണ്ട് സാമൂഹ്യ പ്രവർത്തകനായ അഞ്ചുതെങ്ങ് സജൻ നൽകിയ പരാതിയിന്മേലാണ് നടപടി.
രോഗികളെയും, പ്രദേശവാസികൾ ഉൾപ്പെടെയുള്ള യാത്രക്കാരെയും ദുരിതത്തിലാക്കി മാസങ്ങളായ് ഇഴഞ്ഞു നീങ്ങുന്ന ചിറയിൻകീഴ് മേൽപ്പാല നിർമ്മാണം അടിയന്തര പ്രാധാന്യത്തോടെ പൂർത്തീകരിക്കണമെന്ന് ആവിശ്യപ്പെട്ടുകൊണ്ടാണ് അധികൃതർക്ക് പരാതി നൽകിയിരുന്നെങ്കിലും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് മനുഷ്യവകാശ കമ്മീഷന് പരാതി സമർപ്പിച്ചത്.
ചിറയിൻകീഴ് റെയിൽവേ മേൽപ്പാല നിർമ്മാണം അടിയന്തര പ്രാധാന്യത്തോടെ പൂർത്തീകരിക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടെങ്കിലും നടപടി ആയിരുന്നില്ല. കേസ് തുടർ നടപടികളുടെ അടിസ്ഥാനത്തിൽ ജനുവരി 5 നുള്ള പ്രത്യേക സിറ്റിങ്ങിൽ ഹജരാകുവാൻ ഹർജിക്കാരന് മനുശ്യവാകാശ കമ്മീഷൻ നോട്ടീസ് നൽകി.

