Thursday, August 22, 2024
HomeCHIRAYINKEEZHUചിറയിൻകീഴിൽ ഭിന്നശേഷിക്കാരിയായ മകളെ കിണറ്റിലെറിഞ് കൊന്നെന്ന് അമ്മയുടെ വെളിപ്പെടുത്തൽ.

ചിറയിൻകീഴിൽ ഭിന്നശേഷിക്കാരിയായ മകളെ കിണറ്റിലെറിഞ് കൊന്നെന്ന് അമ്മയുടെ വെളിപ്പെടുത്തൽ.

ചിറയിൻകീഴിൽ ഭിന്നശേഷിക്കാരിയായ മകളെ അമ്മ കിണറ്റിലെറിഞ് കൊന്നെന്ന് അമ്മയുടെ വെളിപ്പെടുത്തൽ. ചിറയിൻകീഴ് ചിലമ്പില്‍ പടുവത്ത് വീട്ടില്‍ അനുഷ്‌കയാണ് മരിച്ചത്. എട്ടുവയസായിരുന്നു

ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ മകളെ കിണറ്റില്‍ തള്ളിയിട്ട് കൊന്നെന്ന് വെളിപ്പെടുത്തി അമ്മ മിനി പൊലിസില്‍ കിഴടങ്ങുകയിരുന്നു. കുട്ടിയുടെ മൃതദേഹം വീടിന് സമീപത്തെ കിണറ്റില്‍ ഉണ്ടെന്നും യുവതി അറിയിച്ചു.

തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോള്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച മുതല്‍ ഇരുവരെയും കാണാനില്ലായിരുന്നു.

തുടര്‍ന്ന് ഇവരെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. യുവതിയെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

RELATED ARTICLES